കൈക്കൂലി കേസ്: എസ്.ബി.ഐ ചീഫ് മാനേജര്‍ റിമാന്‍ഡില്‍

കൊച്ചി: ബാങ്ക് ഓഡിറ്റിങ്ങിൽ കൈക്കൂലി വാങ്ങി കൃത്രിമം കാണിക്കാൻ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായ എസ്.ബി.ഐ ചീഫ് മാനേജ൪ റിമാൻഡിൽ. ഞായറാഴ്ച തൃശൂരിൽനിന്ന് സി.ബി.ഐ സംഘം പിടികൂടിയ എസ്.ബി.ഐ ഓഡിറ്റിങ് വിഭാഗം ചീഫ് മാനേജ൪ ചണ്ഡിഗഢ് സ്വദേശി വികാസ് ഗുംഭറിനെയാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.വിജയകുമാ൪ റിമാൻഡ് ചെയ്തത്. ചാലക്കുടി എസ്.ബി.ഐയിലെ ഉദ്യോഗസ്ഥ൪ നൽകിയ രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിലാണ് സി.ബി.ഐ ഇയാളെ അറസ്റ്റ് ചെയ്തത്.
ചാലക്കുടി ബാങ്കിലെ കാ൪ഷിക വിഭാഗം ശാഖയിലെത്തിയ വികാസ് ബാങ്കിൻെറ പ്രവ൪ത്തനങ്ങൾ മികച്ചതെന്ന് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥരോട് 50,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ബ്രാഞ്ച് മാനേജ൪ പി.വി.സോമൻ എസ്.ബി.ഐ വിജിലൻസ് വിഭാഗത്തെ അറിയിച്ചു. വിജിലൻസ് വിഭാഗം സി.ബി.ഐയെ അറിയിക്കുകയുമായിരുന്നു. സി.ബി.ഐ നി൪ദേശപ്രകാരം ബ്രാഞ്ച് മാനേജ൪ സോമൻ വികാസ് വികാസിനോട് ഞായറാഴ്ച എത്തിയാൽ പണം കൈമാറാമെന്ന് അറിയിച്ചു. ഇതിൻെറ അടിസ്ഥാനത്തിൽ ഞായറാഴ്ച ഉച്ചയോടെ ബാങ്കിലെത്തിയ വികാസിന് പണം കൈമാറിയ ഉടൻ സി.ബി.ഐ അധികൃത൪ പിടികൂടുകയായിരുന്നു.മുമ്പും പല തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയതായി സി.ബി.ഐ കണ്ടെത്തി. ഇത്തരത്തിൽ നേടിയ സമ്മാനങ്ങൾ ഇയാൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽനിന്ന് സി.ബി.ഐ ഉദ്യോഗസ്ഥ൪ പിടിച്ചെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.