സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ്: അധിക യോഗ്യത വേണ്ടെന്ന് പി.എസ്.സി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് പരീക്ഷക്ക് അധിക യോഗ്യതയായി പി.എസ്.സി നിശ്ചയിച്ചിരുന്ന ഡി.സി.എ ഒഴിവാക്കി. തിരുവന്തപുരത്ത് ചേ൪ന്ന പി.എസ്.സി യോഗത്തിലാണ് ഈ തീരുമാനം. ബിരുദത്തിനു പുറമെ ഡി.സി.എ യോഗ്യത വേണമെന്ന നി൪ദേശത്തെ തുട൪ന്ന് പരീക്ഷാ൪ഥികൾ വലഞ്ഞിരുന്നു. ഉദ്യോഗാ൪ഥികൾക്ക് കൂടുതൽ സാവകാശം നൽകണമെന്ന് കഴിഞ്ഞ മന്ത്രി സഭായോഗം പി.എസ്.സിയോട് ആവശ്യപ്പെട്ടിരുന്നു. സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് തസ്തികയിലേക്ക് നാളെ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.