പൊന്നാനി: 47 ദിവസത്തെ ട്രോളിങ് നിരോധത്തിന് ശേഷം സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകൾ ചൊവ്വാഴ്ച അ൪ധരാത്രിയോടെ വീണ്ടും കടലിലിറങ്ങും.
ജൂൺ 14ന് അ൪ധരാത്രിയോടെ ആരംഭിച്ച ട്രോളിങ് നിരോധ കാലയളവിൽ ബോട്ടുകളുടെ അറ്റകുറ്റ പണി നടത്തുന്ന തിരക്കായിരുന്നു. മരപ്പണികൾ, പെയിന്റിങ് എന്നിവയെല്ലാം നടത്തി.
പല ബോട്ടുകളുടെയും സ്റ്റീൽ റോപ്പുകൾവരെ മാറ്റിയിട്ടുണ്ട്. ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ അറ്റകുറ്റപണികൾക്കായി ചെലവഴിച്ചവയുണ്ട്.
സപലരും ബാങ്ക് ലോണെടുത്തും മറ്റുമാണ് അറ്റകുറ്റപണികൾക്കുള്ള തുക കണ്ടെത്തിയത്. ഇനി ലോൺ തുക അടച്ചുവീട്ടണമെങ്കിൽ കടലമ്മ കനിയണം.
ട്രോളിങ് നിരോധ കാലയളവിൽ ആഴക്കടലിൽ വിദേശ ട്രോളറുകൾ മത്സ്യം പിടിച്ചുവന്നത് ബോട്ടുകാ൪ക്ക് പ്രതികൂലമാവുമെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.