കോഴിക്കോട്: ധനവകുപ്പിലേക്ക് ഫയൽ അയക്കുന്നതിനേക്കാൾ നല്ലത് ആറു മാസം ജയിൽശിക്ഷ അനുഭവിക്കലാണെന്ന സ്ഥിതിയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. മലബാറിലെ 35 സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുന്നത് ബാധ്യതയാകുമെന്ന ധനവകുപ്പ് റിപ്പോ൪ട്ട് പുന$പരിശോധിക്കണമെന്നും മജീദ് ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ഭാഷാസമര അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇരുന്നൂറോളം അധ്യാപകരുടെ കാര്യമാണുള്ളത്. ഇതിലും വലിയ പ്രശ്നങ്ങൾ പരിഹരിച്ച് അധ്യാപക൪ക്ക് സംരക്ഷണം നൽകിയ സ൪ക്കാറാണിത്. ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി പറയുമ്പോൾ വ൪ഗീയ മുദ്ര കുത്തി ഞെക്കിക്കൊല്ലുന്നത് നാടിൻെറ താൽപര്യങ്ങൾക്ക് ഗുണകരമല്ല. ന്യൂനപക്ഷം ഉയി൪ത്തെഴുന്നേൽക്കുമ്പോഴാണ് രാജ്യം പുരോഗതിയിലെത്തുക. ടീച്ച൪ പച്ച ബ്ളൗസിട്ടാലും മന്ത്രി വീടിൻെറ പേര് മാറ്റിയാലുമൊക്കെ വിവാദമാക്കുന്നു. മലപ്പുറം, പച്ച എന്നൊക്കെ കേട്ടാൽ ചില൪ക്ക് ദേഷ്യമാണ്. പച്ചയോട് വൈരാഗ്യമുള്ളവ൪ ഒരിക്കലും പച്ചപിടിക്കില്ല. യുവാക്കളുടെ പ്രതികരണശേഷി കുറഞ്ഞത് സമൂഹത്തിൽ അരുതായ്മകൾ തടയാൻ തടസ്സമാകുന്നുവെന്നും കെ.പി.എ. മജീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.