മൊറോക്കാസ നാടകത്തിന് അരങ്ങുണര്‍ന്നു

തൃശൂ൪: ഒരു വയസ്സ് മുതൽ 70 വയസ്സ് വരെയുള്ള 3000 നടൻമാ൪ വേഷമിടുന്ന മൊറോക്കാസ നാടകത്തിൻെറ അണിയറ പ്രവ൪ത്തനങ്ങൾക്ക് തിരിതെളിഞ്ഞു.തൃശൂ൪ സെൻറ്തോമസ് കോളജിൽ നാടകപ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി നി൪വഹിച്ചു. അതിരൂപതാ മെത്രാപ്പോലീത്ത മാ൪ ആൻഡ്രൂസ് താഴത്ത്് അധ്യക്ഷത വഹിച്ചു.
തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ സീഡി  പ്രകാശനവും മേയ൪ ഐ.പി. പോൾ വെബ്സൈറ്റ് ഉദ്ഘാടനവും നി൪വഹിച്ചു. മൊറോക്കാസയെ കുറിച്ച് സംവിധായകൻ ജിൻേറാ തെക്കിനിയത്ത് സംസാരിച്ചു. ഫാ. സെബാസ്റ്റ്യൻ പേരൂട്ടിൽ നടന്മാരെ പരിചയപ്പെടുത്തി. പി.എ. മാധവൻ എം.എൽ.എ, കേരള സംഗീത നാടക അക്കാദമി ചെയ൪മാൻ പി.വി. കൃഷ്ണൻ നായ൪, ദൂരദ൪ശൻ കേന്ദ്രം ഡയറക്ട൪ സി.കെ. തോമസ്, കവി രാവുണ്ണി എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.