തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ ബി.എസ്സി നഴ്സിങ്, ബി.ഫാം കോഴ്സുകളിൽ കൂട്ടത്തോൽവി. 2010-11 അധ്യയന വ൪ഷം പരീക്ഷയെഴുതിയ 4460 കുട്ടികളിൽ 1225 പേ൪ മാത്രമാണ് വിജയിച്ചത്. 28.14 ശതമാനം. ഇതിൽതന്നെ 220 കുട്ടികൾ അഞ്ച് സ൪ക്കാ൪ കോളജിൽനിന്നാണ്.
നാല് സ്വാശ്രയ കോളജിൽ ആരും ജയിച്ചില്ല. 1324 പേ൪ പരീക്ഷയെഴുതിയ ബി.ഫാമിൽ ജയിച്ചത് 421 പേ൪. 31.8 ശതമാനം. നിലവാരമില്ലാത്ത എൻജിനീയറിങ് കോളജുകളിലെ കൂട്ടത്തോൽവി വിവാദമാകുകയും അവ അടച്ചുപൂട്ടേണ്ട സാഹചര്യം സൃഷ്ടിച്ച് ഹൈകോടതി ഇടപെടുകയും ചെയ്തതിന് പിന്നാലെയാണ് നഴ്സിങ്, ബി.ഫാം കോഴ്സുകളുടെ ഏറ്റവും പുതിയ പഠന നിലവാരം പുറത്തുവരുന്നത്.
നഴ്സിങ്ങിൽ സംസ്ഥാനത്തെ അഞ്ച് സ൪ക്കാ൪ കോളജുകളിലും മികച്ച വിജയമുണ്ട്. തൃശൂരിൽ 86.2, കോഴിക്കോട് 79.66, ആലപ്പുഴ 67.8, തിരുവനന്തപുരം 56.58 ശതമാനം. എന്നാൽ 85 സ്വാശ്രയ നഴ്സിങ് കോളജുകളിൽ ഒരിടത്തും 60 ശതമാനം വിജയമില്ല. കാരക്കോണം സി.എസ്.ഐ, കണ്ണൂ൪ ധനലക്ഷ്മി, കോഴഞ്ചേരി പൊയനിൽ, കടവന്ത്ര വെൽകെയ൪ കോളജുകളിൽ പഠിച്ച മുഴുവൻ വിദ്യാ൪ഥികളും പരാജയപ്പെട്ടു. എട്ട് കേളജുകളിൽ വിജയം 10 ശതമാനത്തിൽ താഴെയാണ്.
26 കോളജുകളിൽ 10നും 20 ശതമാനത്തിനും ഇടയിൽ മാത്രം. 20-30 ശതമനത്തിനിടയിലാണ് 17 കോളജുകൾ. 55 സ്വാശ്രയ കോളജുകളുടെ അവസ്ഥയിതാണ്. 30-40 ശതമാനവും 40-60 ശതമാനവും വിജയമുള്ള 15 വീതം കോളജുകളുണ്ട്. നാല് കോളജിൽ മാത്രമാണ് പകുതിയിൽ കൂടുതൽ കുട്ടികൾ വിജയിച്ചിട്ടുള്ളത്.
2010-11ൽ ബി.ഫാം പരീക്ഷ നടന്ന 27 കോളജുകളിൽ 10 എണ്ണത്തിൽ വിജയം 10 ശതമാനത്തിൽ താഴെയാണ്. ചേ൪ത്തല കെ.വി.എം കോളജിൽ ആരും ജയിച്ചില്ല. എട്ട് കോളജുകളിൽ 30 ശതമാനത്തിൽ താഴെയാണ് വിജയം. ഇതിലും 60 ശതമാനം വിജയം ഒരു സ്വാശ്രയ കോളജിലുമില്ല. അമ്പതും അറുപതും കുട്ടികൾ പരീക്ഷയെഴുതിയിടങ്ങളിൽ നാലും അഞ്ചും പോരാണ് പലയിടത്തും ജയിച്ചത്.
മെറിറ്റ് അട്ടിമറിക്കപ്പെടുന്നതാണ് കൂട്ടത്തോൽവിക്ക് കാരണമാകുന്നതെന്ന് സേവ് എജുക്കേഷൻ കമ്മിറ്റി കൺവീന൪ എം. ഷാജ൪ഖാൻ പറഞ്ഞു. വൻ ഫീസും കോഴയും ഈടാക്കുന്ന സ്ഥാപനങ്ങൾ നിലവാരം ഉറപ്പാക്കുന്നില്ല. ഇത്തരം സ്വാശ്രയ സ്ഥാപനങ്ങളുടെ അഫിലിയേഷൻ റദ്ദാക്കണമെന്നും സേവ് എജുക്കേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.