കണ്ണൂ൪: സാങ്കേതികസൗകര്യങ്ങളുടെ വള൪ച്ച പൊലീസിന് വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ്. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാങ്കേതിക സൗകര്യങ്ങൾ സങ്കീ൪ണമാകുന്നതോടെ ജനജീവിതത്തിന് ഔദ്യാഗിക സംവിധാനങ്ങളുടെയും സേവനങ്ങളുടെയും ആവശ്യകത വളരെ കുറഞ്ഞുവരുകയാണ്. എന്നാൽ, നേരെ വിപരീതമായാണ് പൊലീസിൻെറ കാര്യത്തിൽ സംഭവിക്കുന്നത്്. പൊലീസിൻെറ ബാധ്യതയും ജോലിയും കൂടിവരുന്നു. കൊല്ലത്ത് എ.ടി.എം തട്ടിപ്പ് നടത്തിയവരെ പഞ്ചാബിൽ ചെന്നാണ് പിടികൂടിയത്. ഇനി വരാനിരിക്കുന മാറ്റങ്ങളും അത് പൊലീസിനുണ്ടാക്കുന്ന വെല്ലുവിളികളും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതിനപ്പുറമായിരിക്കും.
പൊലീസിൻെറ പ്രവ൪ത്തനമേഖല വരും നൂറ്റാണ്ടുകളിൽ വളരെ വലുതാകും. കേസ് ഡയറിയും തോക്ക് പിടിച്ചുള്ള ഗാ൪ഡ് ഡ്യൂട്ടിയും ഉൾപ്പെടെ ഇപ്പോൾ ചെയ്യുന്ന പലതും ഇല്ലാതാകുമെങ്കിലും തൽസമയം പ്രതികരിക്കാൻ ശേഷിയുള്ള സദാസജ്ജരായ സേനയായി നാം മാറേണ്ടിവരും. ഇനിയുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ നിലനിൽപിനെപോലും ബാധിക്കുന്ന വിധത്തിൽ വളരെ വലുതായിരിക്കും.
1861 മുതൽ 1977 വരെ കേരളത്തിലെ പൊലീസ് സേനയിൽ ഉണ്ടായതിനേക്കാൾ വളരെ വലുതാണ് ’78 മുതൽ 2012 വരെ ഉണ്ടായ മാറ്റങ്ങൾ. കമ്പ്യൂട്ട൪, നീന്തൽ ഉൾപ്പെടെ ആധുനിക രീതിയിലുള്ള പരിശീലനം സിദ്ധിച്ച ഏക പൊലീസ് സേന കേരള പൊലീസാണ്് . കേരള പൊലീസിൻെറ ശൈലി മാറി.
സമൂഹത്തിനും സ൪ക്കാറിനും പൊലീസ് വിലപ്പെട്ട ഏജൻസിയായി മാറിയിരിക്കുന്നു. പണ്ട് പൊലീസിനെ ആവശ്യം സ൪ക്കാറിന് മാത്രമായിരുന്നു. ഇപ്പോൾ ജനങ്ങളുടെ സൗകര്യങ്ങളും സുരക്ഷയും വ൪ധിപ്പിക്കുന്ന സംവിധാനമായി കേരള പൊലീസ് സ്വയം മാറി. കേരള സമൂഹത്തിൽ എഴുപതുകളിൽ ഉണ്ടായതുപോലെയുള്ള കുറ്റകൃത്യങ്ങൾ ഇപ്പോൾ നിലവിലില്ല. രാഷ്ട്രീയ പാ൪ട്ടികൾ തമ്മിലുള്ള പ്രശ്നങ്ങൾ ച൪ച്ചാവിഷയങ്ങളാണെങ്കിലും അക്രമങ്ങൾ കുറഞ്ഞു.
1977-79 കാലഘട്ടത്തിൽ ഞാൻ തലശ്ശേരി എ.എസ്.പിയായിരിക്കെ മാഹി മുതൽ മാനന്തവാടി തിരുനെല്ലിവരെയുള്ള സബ്ഡിവിഷൻ പരിധിയിൽ മാത്രം 23 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. ഡി.ജി.പി ആയിരിക്കെ 2009 മുതൽ 2011 വരെ കേരളത്തിൽ ആകെയുണ്ടായത് 20 രാഷ്ട്രീയ കൊലപാതകങ്ങളാണ്. 1974ലെ അഡ്മിനിസ്ട്രേഷൻ റിപ്പോ൪ട്ട് പ്രകാരം കേരളത്തിൽ 556 കൊലപാതകങ്ങളുണ്ടായി. അന്ന് രണ്ടു കോടിയായിരുന്നു ജനസംഖ്യ.
2012ൽ ജനസംഖ്യ 3.35 കോടിയായി വ൪ധിച്ചിട്ടും കേരള പൊലീസ് അധ$പതിച്ചായി പറയുമ്പോഴും കൊലപാതകങ്ങളുടെ എണ്ണം 365 ആയി ചുരുങ്ങി. ’77ൽ രജിസ്റ്റ൪ ചെയ്ത തരത്തിലുള്ള കേസുകൾ പലതും ഇന്നില്ല. അതേസമയം, ’77ൽ 50,000 കുറ്റകൃത്യങ്ങളുടെ എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്തെങ്കിൽ 2011ൽ കുറ്റകൃത്യങ്ങൾ വളരെ വ൪ധിച്ച് കേസുകളുടെ എണ്ണം 4.60 ലക്ഷമായി. പണ്ട് കുറ്റമായി ആരും കരുതിയിട്ടില്ലാത്ത പ്രവൃത്തികൾ ഇന്ന് ക്രിമിനൽ കുറ്റമായി മാറിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. നമ്മുടെ സംസ്കാരവും, നാടിനെയും പ്രകൃതിയെയും സംബന്ധിച്ച വീക്ഷണവും മാറിയപ്പോഴാണ് പുതിയ നിയമങ്ങളുണ്ടായത്. സമൂഹത്തെ മൊത്തമായി പരിഷ്കരിക്കുന്നതിന് നിയമങ്ങൾ അത്യാവശ്യമാണ്. ജീവിതത്തിൻെറ സ൪വ മേഖലയിലും നിയമങ്ങൾ കടന്നുവന്നു. അതിനെ സംരക്ഷിക്കേണ്ടത് പൊലീസിൻെറ ഉത്തരവാദിത്തമായി. അതോടെ പൊലീസിൻെറ ജോലിഭാരം വ൪ധിച്ചുവെന്ന് ഡി.ജി.പി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.