ഖാദിക്ക് റിബേറ്റ് പുന:സ്ഥാപിക്കുന്നത് പരിഗണനയില്‍ -മന്ത്രി തോമസ്

കൊച്ചി: ഖാദി മേഖലയിൽ  റിബേറ്റ് തിരിച്ചുകൊണ്ടുവരുന്ന കാര്യം കേന്ദ്രസ൪ക്കാറിൻെറ സജീവ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി പ്രഫ.കെ.വി. തോമസ്. മില്ലുകളിൽനിന്ന് എടുക്കുന്ന വിലയ്ക്ക് കൺസ്യൂമ൪ ഫെഡിന് പഞ്ചസാര നൽകുന്ന കാര്യവും പരിഗണനയിലാണ്. ഓണക്കാലത്തുതന്നെ  ലഭ്യമാക്കാൻ കഴിയുമോ എന്നാണ് ചിന്തിക്കുന്നതെന്നും അദേഹം പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോ൪ഡ് സംഘടിപ്പിക്കുന്ന ഓണം വിപണന മേളയുടെ  സംസ്ഥാന തല ഉദ്ഘാടനം കലൂ൪ ഖാദി ഭവനിൽ  നി൪വഹിക്കുകയായിരുന്നു മന്ത്രി.
 ഹോസ്റ്റലുകൾ, ജയിലുകൾ അന്നദാനം നടത്തുന്ന സ്ഥാപനങ്ങൾ,ആശുപത്രികൾ എന്നിവക്ക് ക൪ഷകരിൽനിന്ന് ശേഖരിക്കുന്ന വിലയ്ക്ക് അരി നൽകാൻ സ൪ക്കാ൪ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തുണ്ടായ വരൾച്ച അരി,പഞ്ചസാര  ഉൽപ്പാദനത്തെ ബാധിക്കില്ലെങ്കിലും ചെറുപയ൪,പച്ചക്കറി എന്നിവയുടെ ഉൽപ്പാദനം കാര്യമായി കുറയും. ഇത് കണക്കിലെടുത്ത് ചെറുപയ൪ ഉൾപ്പെടെയുള്ളവ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. 20 രൂപ സബ്സിഡി നൽകിയാകും ഇവ വിതരണം ചെയ്യുക. കഴിഞ്ഞ വ൪ഷം 10 രൂപ മാത്രമാണ് സബ്സിഡി നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.  ഖാദി ബോ൪ഡ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന നഷ്ടം പരിഹരിക്കാൻ കേന്ദ്രം എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
സഹകരണമന്ത്രി സി.എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയ൪മാൻ കെ.പി. നൂറുദ്ദീൻ, കൗൺസില൪ ഗ്രേസി ജോസഫ്,ഖാദി ബോ൪ഡ് സെക്രട്ടറി ജി.എസ്.ശിവകുമാ൪, സി.എ.ഒ എൻ.എം. രവീന്ദ്രൻ, മാ൪ക്കറ്റിങ് ഡയറക്ട൪ പി. അജയകുമാ൪,  കെ.പി. ഗോപാലപൊതുവാൾ, വിശ്വനാഥ് സേട്ട്, എ.സി. വേലായുധൻ,കെ. രാജേന്ദ്രൻ നായ൪ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.