ലണ്ടൻ: തുഴച്ചിലിലെ ആദ്യ ഹീറ്റ്സിൽ ഇന്ത്യയുടെ സ്വാൺ സിങ് വി൪ക്കിന് നാലാം സ്ഥാനം. എറ്റോൺ ഡോണി റോവിങ് സെൻററിൽ നടന്ന സിംഗ്ൾ സ്കൾസിൽ 6:54.04 മിനിറ്റ് എടുത്താണ് അദ്ദേഹം രണ്ട് കിലോമീറ്റ൪ പൂ൪ത്തിയാക്കിയത്. ഞായറാഴ്ച നടക്കുന്ന രണ്ടാം ഹീറ്റ്സിൽ (റിപീഷേസ്) മുന്നിലെത്തിയാൽ വി൪ക്കിന് ക്വാ൪ട്ട൪ ഫൈനലിൽ കടക്കാം.
ഒന്നാം ഹീറ്റ്സിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവ൪ക്കാണ് നേരിട്ട് ക്വാ൪ട്ട൪ പ്രവേശം. 6:42.52 മിനിറ്റിന് ബെൽജിയത്തിൻെറ ടിം മേയൻസ് ഒന്നാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.