ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗം ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങി

ജനങ്ങളിൽ നിന്നും രഹസ്യവിവരങ്ങൾ തേടുന്നതിന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഫെയ്സ്ബുക്കിൽ പ്രത്യേക അക്കൗണ്ട് തുടങ്ങി. തീവ്രവാദ സംഘടനകളും മറ്റ് തട്ടിപ്പ് സംഘങ്ങളും സോഷ്യൽ നെറ്റ് വ൪ക്കുകളിലൂടെ നിരവധിപേരെ ഇരകളാക്കുന്നെന്ന് കണ്ടെത്തിയതിനെത്തുട൪ന്നാണിത്.
 നെറ്റിസെൻ പൊലീസ് എന്നതാണ് ഫെയ്സ്ബുക്കിൻെറ പേര്. ഈ ഫെയ്സ്ബുക്കിലൂടെ വിവരങ്ങൾ ആ൪ക്കും കൈമാറാമെന്നും ഇതിലൂടെ നൽകുന്ന സംശയങ്ങളും വിവരങ്ങളും അന്വേഷണ വിധേയമാക്കുമെന്നും ആഭ്യന്തര സുരക്ഷാ വിഭാഗം എസ്.പി എസ്.ജയനാഥ് വെളിപ്പെടുത്തി.
 ഫെയ്സ്ബുക്കിൽ അക്കൗണ്ട് തുടങ്ങി ദിവസങ്ങൾ  പിന്നിട്ടപ്പോഴേക്കും പല വിവരങ്ങളും ലഭ്യമായിട്ടുണ്ട്. വിവരങ്ങൾ നൽകുന്നവരെ സംബന്ധിക്കുന്ന വ്യക്തിപരമായ കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കും. എസ്.പിയുടെ 9409996960 എന്ന മൊബൈൽ നമ്പറിലും വിവരങ്ങൾ കൈമാറാം.
തിന്മകൾക്കെതിരെ സത്യസന്ധമായി പ്രതികരിക്കുന്ന പലരും പൊലീസ് സ്റ്റേഷനുകളിലും മറ്റും ചെന്ന് വിവരങ്ങൾ നൽകാൻ തയാറാകുന്നില്ല. എന്നാൽ, സോഷ്യൽ നെറ്റ്വ൪ക്കുകളിലൂടെ ഇത്തരം പ്രതികരണങ്ങൾ വ്യാപകമായി നടക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സോഷ്യൽ നെറ്റ് വ൪ക്കുകളെക്കൂടി വിവരശേഖരണത്തിന് ഉപയോഗിക്കാൻ തീരുമാനിച്ചതെന്ന് എസ്.പി ‘മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.