ഏച്ചില്ലം ക്ഷേത്രകവര്‍ച്ച: വിഗ്രഹവുമായി നാലംഗ സംഘം പിടിയില്‍

ഇരിട്ടി: ആറളം ഏച്ചില്ലം മഹാവിഷ്ണു അയ്യപ്പ ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച പഞ്ചലോഹ ബലി ബിംബവുമായി നാലംഗ സംഘത്തെ പൊലീസ് പിടികൂടി. ആറളം അമ്പലക്കണ്ടി സ്വദേശി വിനോദ് (34), കണ്ണാപറമ്പ് സ്വദേശികളായ എം.പി. ശംസുദ്ദീൻ (45), പി.പി. മധു (38), വീരാജ്പേട്ട സ്വദേശി എം.എം. രവീന്ദ്ര എന്നിവരെയാണ് ഇരിട്ടി സി.ഐ വി.വി. മനോജിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിഗ്രഹവുമായി അറസ്റ്റുചെയ്തത്.
ജൂലൈ അഞ്ചിനാണ് ക്ഷേത്രത്തിൻെറ ശ്രീകോവിൽ തക൪ത്ത് ബിംബം കവ൪ച്ച ചെയ്തത്. ഒമ്പതോളം റബ൪ മോഷണകേസിൽ പ്രതിയായ വിനോദിനെ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽതന്നെ പൊലീസ് അന്വേഷണം നടത്തിയത്. ഇതിനിയിൽ പൊലീസിന് ലഭിച്ച രഹസ്യവിവരം കേസന്വേഷണത്തിന് ആക്കംകൂട്ടി. വ്യാഴാഴ്ച പകൽ വിനോദിനെ ഇരിട്ടിയിൽവെച്ച് പിടികൂടി നടത്തിയ അന്വേഷണത്തിലാണ് കവ൪ച്ചയുടെ ചുരുളഴിഞ്ഞത്. മറ്റു മൂന്നു പേരെ കുടകിലെ കക്കബെക്കടുത്ത നാലടിയിലെ വാടകമുറിയിൽവെച്ച് വ്യാഴാഴ്ച രാത്രിയും അറസ്റ്റുചെയ്തു. പിടിയിലായ നാലു പേരും ആശാരിപ്പണി ചെയ്തു ജീവിക്കുകയായിരുന്നു. സാമ്പത്തികപ്രയാസത്തിന് പരിഹാരം കാണുന്നതിനായി വിനോദ് കണ്ടെത്തിയ വിദ്യയായിരുന്നു ക്ഷേത്ര കവ൪ച്ച.
പിടിയിലായ രവീന്ദ്ര കുടകിലെ തൻെറ സുഹൃത്തിനോട് പെണ്ണുകാണാൻ പോകാൻ കാ൪ വാങ്ങുകയും തുട൪ന്ന് നാലു പേരും കാറുമായി ആറളം പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ഏച്ചില്ലത്ത് എത്തി വിഗ്രഹം കവ൪ച്ചചെയ്യുകയുമായിരുന്നു. മോഷ്ടിച്ച വിഗ്രഹം കുടകിലെ കക്കാബെ പുഴയിൽ വീണുകിടക്കുന്ന മരത്തിനടിയിൽ  ചാക്കിൽകെട്ടി ഒളിപ്പിച്ചു വെച്ച ശേഷം അതിനു മേൽ കല്ലുവെക്കുകയായിരുന്നു. പൊലീസ് വിഗ്രഹം പുഴയിൽനിന്ന് കണ്ടെടുത്തു.
വിഗ്രഹത്തിന് ലക്ഷങ്ങൾ വിലമതിക്കുമെന്ന് പറയുന്നു. കവ൪ച്ചക്ക് എത്രയും വേഗം തുമ്പുണ്ടാക്കിയ പൊലീസിനെ വിശ്വാസികളും നാട്ടുകാരും അഭിനന്ദിച്ചു. കവ൪ച്ചാസംഘത്തെ പിടികൂടുന്നതിൽ സി.ഐക്കു പുറമെ എസ്.ഐ പത്മനാഭൻ, എസ്.പി സ്ക്വാഡ് അംഗങ്ങളായ ബേബി ജോ൪ജ്, റാഫി അഹ്മദ്, വിനോദ് കുമാ൪, റജി സ്കറിയ, എം.ജെ. ബെന്നി, ജയരാജൻ, മാത്യു ജോസ്, പൊലീസുകാരായ പ്രശാന്ത്, ഉദയൻ എന്നിവരുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.