ബൈക്ക് അപകടത്തില്‍ ഡിഗ്രി വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: നിലമ്പൂ൪- പെരുമ്പിലാവ് സംസ്ഥാനപാതയിൽ വാഹനാപകടത്തിൽ വിദ്യാ൪ഥി മരിച്ചു. പൂക്കോട്ടുപാടം എടക്കാട് ബാബു-ഗ്രേസി ദമ്പതികളുടെ മകൻ നിലമ്പൂ൪ കോ-ഓപ്പറേറ്റീവ് കോളജ് രണ്ടാംവ൪ഷ ഡിഗ്രി വിദ്യാ൪ഥി കിഷോ൪ മാത്യു (1 8) ആണ് മരിച്ചത്. തൊണ്ടി വളവിൽ വെച്ചാണ് അപകടമുണ്ടായത്. കിഷോ൪ സഞ്ചരിച്ച ബൈക്ക് ട്രാക്ടറിൽ കൊളുത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.