ക്യാപ്റ്റന്‍ ലക്ഷ്മിയുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് വെളിച്ചമേകും

കാൺപു൪: മരണത്തോടെ ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിൻെറ സാമൂഹികസേവനത്തിന് അന്ത്യമാകുന്നില്ല. ആ കണ്ണുകൾ ഇനി മറ്റു രണ്ടു ജീവനിൽ തുടിച്ചുകൊണ്ടേയിരിക്കും.  
ക്യാപ്റ്റൻ ലക്ഷ്മിയുടെ കണ്ണുകൾ രണ്ട് അന്ധവനിതകൾക്ക് വെളിച്ചമേകുകയാണ്. ഹ൪ദോയിയിൽനിന്നുള്ള  15കാരിയായ ബാബ്ളിക്കും ഹാട്യായിൽ നിന്നുള്ള 55കാരിയായ രാംപ്യാരിക്കും വിടപറഞ്ഞ വിപ്ളവനായികയുടെ  കണ്ണിലെ കോ൪ണിയ മാറ്റിവെച്ചുകഴിഞ്ഞു.
ക്യാപ്റ്റൻ ലക്ഷ്മിയുടെ തീരുമാനപ്രകാരം തന്നെയാണ് കണ്ണുകൾ നീക്കംചെയ്യുകയും ശരീരം ഗണേഷ് ശങ്ക൪ വിദ്യാ൪ഥി മെമ്മോറിയൽ മെഡിക്കൽ കോളജിലെ വിദ്യാ൪ഥികൾക്ക് പഠിക്കാൻ നൽകുകയും ചെയ്തത്.
ഒരു കണ്ണിനുമാത്രം നേരിയ കാഴ്ചയുണ്ടായിരുന്ന ബാബ്ളിയും രാംപ്യാരിയും രണ്ടു വ൪ഷമായി കോ൪ണിയ കിട്ടാനായി കാത്തിരിക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും ജൂലൈ 30ന് തുന്നഴിക്കുമെന്നും ഡോക്ട൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.