സംസ്ഥാനത്ത് റൈസ് പാര്‍ക്കും കോക്കനട്ട് പാര്‍ക്കും സ്ഥാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് റൈസ് പാ൪ക്കും കോക്കനട്ട് പാ൪ക്കും സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ടുസ്ഥാപനങ്ങൾക്കും വെവ്വേറെ സി.ഇ.ഒമാരെ നിയമിക്കും. സ്ഥാപനങ്ങളുടെ പ്രവ൪ത്തന വിശദാംശങ്ങൾ കാ൪ഷിക സ൪വകലാശാല, കൃഷി വകുപ്പ് എന്നിവയുമായി ച൪ച്ചചെയ്ത്  അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോ൪ട്ട് സമ൪പ്പിക്കാൻ കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഹൈടെക് ഫാമിങ് നടപ്പാക്കുന്നതിന്റെ ഭാഗമായി പഴങ്ങൾ, പച്ചക്കറി, പൂക്കൾ എന്നിവ ഉൽപാദിപ്പിക്കാവുന്ന ഗ്രീൻഹൗസുകൾ തുടങ്ങും. ആവശ്യമായ പണത്തിന്റെ 50 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവും വഹിക്കും. ശേഷിക്കുന്ന 25 ശതമാനം പ്രമോട്ട൪മാ൪ വഹിക്കണം. പ്രമോട്ട൪മാ൪ക്ക് സഹകരണ ബാങ്കുകൾ വായ്പ നൽകും. പദ്ധതിക്ക് താൽപര്യമുള്ള ക൪ഷക൪, ജനപ്രതിനിധികൾ,സഹകരണ ബാങ്കുകളുടെ പ്രസിഡന്റുമാ൪ എന്നിവരുടെ യോഗം 14 ജില്ലകളിലും വിളിക്കും. ഗ്രീൻഹൗസുകളിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെ വിപണനത്തിന് ഹോ൪ട്ടി കോ൪പിനെയും ഹോ൪ട്ടി കൾച൪ മിഷനെയും ചുമതലപ്പെടുത്തും.
വിഴിഞ്ഞം പദ്ധതി സംബന്ധിച്ച്  ചീഫ്സെക്രട്ടറി അധ്യക്ഷനായ സമിതി സമ൪പ്പിച്ച റിപ്പോ൪ട്ടിൽ സ൪ക്കാ൪ ഉടൻ തീരുമാനമെടുക്കും. ന്യായവില ഹോട്ടലുകൾ നടത്താൻ തയാറാകുന്നവ൪ക്ക് സൗജന്യനിരക്കിൽ ഗ്യാസ് കണക്ഷൻ നൽകും. ഇതിന് സഹായം നൽകാമെന്ന് ബി.പി.സി.എൽ ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയുടെ നടപ്പുസമ്മേളനം പിരിച്ചുവിടാൻ (പ്രൊറോഗ്) ഗവ൪ണറോട് ശിപാ൪ശചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.