പ്രതികരിക്കാതെ വി.എസ്

തിരുവനന്തപുരം: മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പ്രതികരിക്കാതെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാന്ദൻ. സി.പി.എം സംസ്ഥാനസമിതി  കഴിഞ്ഞശേഷം ബി.ടി.ആ൪ ഭവനിൽ ക്യാപ്ടൻ ലക്ഷ്മി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ വി.എസിനെ മാധ്യമപ്രവ൪ത്തക൪ വളഞ്ഞെങ്കിലും ഒന്നും മിണ്ടാതെ അദ്ദേഹം അവിടെനിന്ന് പോകുകയായിരുന്നു.
അനുസ്മരണചടങ്ങ് കഴിഞ്ഞ് ജന.സെക്രട്ടറി പ്രകാശ്കാരാട്ട് ഉൾപ്പെടെയുള്ളവ൪ക്കൊപ്പമാണ് വി.എസ് വേദിയിൽനിന്നിറങ്ങിയത്. അപ്പോൾ വൻമാധ്യമപ്പടതന്നെ അദ്ദേഹത്തിനെ കാത്ത് ഹാളിന് പുറത്തുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.