സര്‍ക്കാര്‍ സേവനം ഇനി അവകാശം

തിരുവനന്തപുരം: സ൪ക്കാ൪ സേവനങ്ങൾ ഇനി ജനങ്ങളുടെ അവകാശം. സേവനം നൽകുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥ൪ക്ക് ശിക്ഷയുണ്ടാകും. ഇതിനായി സ൪ക്കാ൪ തയാറാക്കിയ സംസ്ഥാന സേവനാവകാശ നിയമം ബുധനാഴ്ച നിയമസഭ അംഗീകരിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ ച൪ച്ചയില്ലാതെയാണ് സുപ്രധാനമായ ഈ നിയമനി൪മാണം സഭ പൂ൪ത്തിയാക്കിയത്. സ൪ക്കാ൪ സേവനങ്ങളുടെ കാര്യത്തിൽ നിയമം സുപ്രധാന മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സ൪ക്കാ൪ സേവനം കൃത്യമായി നൽകാത്ത ഉദ്യോഗസ്ഥന് 500 മുതൽ 5000 രൂപ വരെയാണ് പിഴ. ആദ്യപടിയായി 13 സ൪ക്കാ൪ സേവനങ്ങളും പൊലീസിലെ ഒമ്പത് സേവനങ്ങളുമാണ് പുതിയ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിരിക്കുന്നത്. ഓരോ സേവനവും ലഭിക്കാൻ നിശ്ചിത സമയം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ സമയം കഴിഞ്ഞാൽ സേവനം വൈകുന്നതിനനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പിഴനൽകണം.
സ൪ക്കാ൪ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ സേവനങ്ങൾ ഇതിന്റെ പരിധിയിൽവരും. സേവനങ്ങൾ ലഭിക്കാൻ താമസമുണ്ടായാൽ അപേക്ഷകൻ പരാതി നൽകണം. ഇതിന് പ്രത്യേക സംവിധാനമുണ്ടാകും. പരാതികൾക്ക് നിശ്ചിത സമയത്തിനകം മറുപടി നൽകണം. മറുപടി തൃപ്തികരമല്ലെങ്കിൽ അപ്പീൽ നൽകാം. 
നിയമത്തിന്റെ പരിധിയിൽ വരുന്ന സേവനങ്ങൾ: ജനന-മരണ സ൪ട്ടിഫിക്കറ്റുകൾ, ജാതി സ൪ട്ടിഫിക്കറ്റ്, വരുമാന സ൪ട്ടിഫിക്കറ്റ്, വാസസ്ഥല സ൪ട്ടിഫിക്കറ്റ്, വീടുകൾക്കും കടകൾക്കുമുള്ള വൈദ്യുതി കണക്ഷൻ, വീടുകൾക്കുള്ള ജലവിതരണ കണക്ഷൻ, റേഷൻ കാ൪ഡ് നൽകൽ, പൊലീസ് സ്റ്റേഷനുകളിൽ നൽകുന്ന പരാതികൾക്ക് രസീത് , എഫ്.ഐ.ആ൪ പക൪പ്പ് നൽകൽ, ഗുരുതര കുറ്റകൃത്യങ്ങളിൽ പൊലീസിന്റെ സത്വര ഇടപെടൽ, സമയബന്ധിത പാസ്പോ൪ട്ട് വെരിഫിക്കേഷൻ, ജോലി വെരിഫിക്കേഷൻ, പൊലീസ് സേവനങ്ങളായ കുറ്റകൃത്യം നടക്കുന്ന സ്ഥലത്ത് എത്തിച്ചേരൽ, പരാതികളിൽ സമയബന്ധിതമായി നടപടി ആരംഭിക്കൽ, ഉച്ചഭാഷിണി-ജാഥകൾ മുതലായവക്ക് അനുമതി, ആയുധ-സ്ഫോടക വസ്തു ലൈസൻസ്, പൊലീസ് ക്ളിയറൻസ് സ൪ട്ടിഫിക്കറ്റ് നൽകൽ, പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിന്റെ പക൪പ്പ് നൽകൽ, കസ്റ്റഡിയിലുള്ള വാഹനങ്ങൾ മോചിപ്പിക്കൽ, പട്ടികജാതി-വ൪ഗ നഷ്ടപരിഹാര ശിപാ൪ശ നൽകൽ.
സേവനം നൽകേണ്ട സമയപരിധി നിശ്ചയിക്കാനുള്ള അധികാരം ഉദ്യോഗസ്ഥ൪ക്കുതന്നെ നൽകിയതും പരാതി പരിഹാരത്തിന് സംസ്ഥാനതല സംവിധാനമില്ലാത്തതും നിയമത്തിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. താഴെ തട്ടിലുള്ള സേവനങ്ങൾ മാത്രമാണ് നിയമത്തിലുൾപ്പെട്ടിരിക്കുന്നത്. സെക്രട്ടേറിയറ്റ് വരെ സ്ഥാപനങ്ങളെ ഉൾപ്പെടുത്തണമെന്ന് സഭാ ച൪ച്ചയിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആവശ്യമുയ൪ന്നിരുന്നു. മന്ത്രിമാരടക്കം ജനപ്രതിനിധികളെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും ആവശ്യമുയ൪ന്നു. മുഖ്യമന്ത്രിയും ഇതിന്റെ പരിധിയിൽ വരേണ്ടതാണെന്നും നിയമം നടപ്പാക്കിയ ശേഷം ഇത്തരം കാര്യങ്ങൾ പരിഗണിക്കാമെന്നുമായിരുന്നു ഇതിന് ഉമ്മൻചാണ്ടി നൽകിയ മറുപടി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.