നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത് വനമായി സംരക്ഷിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

പാലക്കാട്: നെല്ലിയാമ്പതിയിൽ പാട്ടക്കരാ൪ ലംഘിച്ച്  പ്രവ൪ത്തിക്കുന്ന  ചെറുനെല്ലി ഉൾപ്പെടെ മുഴുവൻ എസ്റ്റേറ്റുകളും സ൪ക്കാ൪ ഏറ്റെടുത്ത് വനമായി സംരക്ഷിക്കണമെന്ന്  വെൽഫെയ൪ പാ൪ട്ടി ഓഫ് ഇന്ത്യ സംസ്ഥാന ഭാരവാഹികൾ വാ൪ത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.  
കൊച്ചി രാജാവിൻെറ  കാലത്തു തന്നെ  റിസ൪വ്  വനമായി പ്രഖ്യാപിച്ച നെല്ലിയാമ്പതിയിൽ  റവന്യു ഭൂമിയുണ്ടെന്ന സ൪ക്കാ൪ ചീഫ് വിപ്പിൻെറ  വാദം അപഹാസ്യമാണ്. സ൪ക്കാറിനും നാടിനും  വേണ്ടി വാദിക്കാനാണ് പി.സി. ജോ൪ജിനെ എല്ലാ സൗകര്യങ്ങളും ഒരുക്കി ചീഫ് വിപ്പാക്കിയത്. ഈ ഉത്തരവാദിത്വം  നി൪വഹിക്കുന്നതിൽ നിന്ന് പിന്മാറി നിയമവിരുദ്ധ പ്രവ൪ത്തനങ്ങൾക്ക്  കൂട്ടുനിന്ന  ചീഫ് വിപ്പിനെ തൽസ്ഥാനത്ത്  നിന്ന് നീക്കണം.  1980ലെ കേന്ദ്ര വനനിയമവും പാട്ടക്കരാറും ലംഘിച്ച തോട്ടം ഉടമകൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കോടതിയിൽ കേസ് തോറ്റു കൊടുക്കുന്ന നിയമവകുപ്പിൻെറയും മന്ത്രിയുടേയും നിലപാട് സംശയാസ്പദമാണ്. യു.ഡി.എഫ് സമിതിയുടെ റിപ്പോ൪ട്ട് പരിശോധിച്ച്  അഭിപ്രായം പറയാമെന്ന് പറയുന്ന നിയമ മന്ത്രി നിയമസഭാ സമിതിയുടേയും സുപ്രീംകോടതി ഉന്നതാധികാര സമിതിയുടേയും റിപ്പോ൪ട്ടുകളെ അപഹസിക്കുകയാണ്. പാട്ടക്കരാ൪ ലംഘനം നടത്തുന്ന എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ യു.ഡി.എഫ് സ൪ക്കാ൪ വിമുഖത  കാണിച്ചാൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങും.
സംസ്ഥാന ജന. സെക്രട്ടറി കെ അംബുജാക്ഷൻ, സെക്രട്ടറി കെ.എ. ഷഫീഖ്,  സംസ്ഥാന സമിതി അംഗം തെന്നിലാപുരം രാധാകൃഷ്ണൻ, ജില്ലാ ജന. സെക്രട്ടറി പി.എസ്. അബൂഫൈസൽ, സെക്രട്ടറിമാരായ മത്തായി മാസ്റ്റ൪, ലുഖ്മാൻ എന്നിവ൪ വാ൪ത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.