തൃശൂ൪: ബസിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിപാണ്ടിക്കാട് ദ്രുതക൪മസേന സി.ഐ ദേശമംഗലം തിയ്യാടിപ്പടി സുബ്രഹ്മണ്യനോട് ഹാജരാകാൻ ജില്ലാ സെഷൻസ് കോടതി. മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന സ൪ക്കാറിൻെറ ഹരജിയിലാണ് നടപടി.
സുബ്രഹ്മണ്യന ്(38) വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പബ്ളിക് പ്രോസിക്യൂട്ട൪ പയസ് മാത്യുവാണ് കോടതിയെ സമീപിച്ചത്. ബുധനാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് സി.ഐക്ക് നോട്ടീസ് അയക്കാനാണ് ജഡ്ജി കെ.പി.ജ്യോതീന്ദ്രനാഥിൻെറ ഉത്തരവ്. സമാനകേസുകളിൽ പോലും സ൪ക്കാ൪ ഉദ്യോഗസ്ഥൻെറ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ൪ക്കാ൪ കോടതിയിൽ അപേക്ഷ നൽകുന്നത് അത്യപൂ൪വമാണ്.
പ്രതി നിയമവ്യവസ്ഥയുടെ കാവലാളാവേണ്ട പൊലീസ് ഉദ്യോഗസ്ഥനായതിനാൽ ആരോപിക്കപ്പെട്ട കുറ്റത്തിൻെറ ഗൗരവവും മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് നിയമാനുസരണമല്ലെന്നും പ്രോസിക്യൂട്ട൪ ഹരജിയിൽ ചൂണ്ടിക്കാട്ടി. പ്രകൃതിവിരുദ്ധ പീഡനത്തിന് ചുമത്തപ്പെടേണ്ടത് ജാമ്യമില്ലാ വകുപ്പായ ഐ.പി.സി 377 ആണ്. പീഡനത്തിനിരയായ സ്ത്രീ നൽകിയ മൊഴിയും തെളിവുകളും ഉള്ള കേസിൽ പ്രോസിക്യൂട്ടറെ കേൾക്കാതെയാണ് മജിസ്ട്രേറ്റ് ജാമ്യം നൽകിയത് എന്നും ഹരജിയിൽ പറയുന്നു. കുന്നംകുളം ഡിവൈ.എസ്.പി കെ.കെ.ഇബ്രാഹിമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.