തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ ദേശീയപാത വികസനത്തിൻെറ ഭാഗമായി ഭൂമി ഏറ്റെടുക്കുമ്പോൾ പുനരധിവാസ പാക്കേജിന് പുറമെ കൂടുതൽ ഉദാരമായ സമീപനം സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേ൪ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
ഭൂമി നഷ്ടപ്പെടുന്ന പാവപ്പെട്ടവ൪ക്ക് വീട് നി൪മിക്കാൻ റോഡ് സൗകര്യമുള്ള മൂന്ന് സെൻറ് സ്ഥലം നൽകണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഇക്കാര്യത്തിൽ 26ന് അന്തിമ തീരുമാനമെടുക്കും. കൊയിലാണ്ടി- വടകര ബൈപാസിൽ എലിവേറ്റഡ് ഹൈവേ നി൪മിക്കണമെന്ന ആവശ്യം പ്രായോഗികമല്ല. ബൈപാസ് യാഥാ൪ഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് യോഗം വിലയിരുത്തി.
മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, അടൂ൪ പ്രകാശ്, എം.കെ. മുനീ൪, എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ കെ. ദാസൻ, സി.കെ. നാണു, എ. പ്രദീപ്കുമാ൪, എ.കെ. ശശീന്ദ്രൻ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.