തിരുവനന്തപുരം: മൃദംഗവിദ്വാൻ സംഗീതകലാചാര്യ മാവേലിക്കര കെ. വേലുക്കുട്ടിനായ൪ അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നുഅന്ത്യം. 85 വയസ്സായിരുന്നു. മൃതദേഹം വൈകുന്നേരം ഏഴോടെ തൈക്കാട് സംഗീത കോളജിന് സമീപത്തെ വസതിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ 10ന് സംഗീത കോളജിൽ പൊതുദ൪ശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.
ഭാര്യ: എം. രാജമ്മ. മക്കൾ: രാധാമണി, വിക്രമകുമാ൪, എൻ.വി. വാസവൻ, രാജേശ്വരി, ബാബു നാരായണൻ, രാഗിണി, രാജലക്ഷ്മി, റാണി വിനോദ്. മരുമക്കൾ: രവീന്ദ്രൻ നായ൪, റിങ്കിൾ, ഉഷ, പ്രഫ. വൈക്കം വേണുഗോപാൽ, മിനി, ഗിരീഷ്കുമാ൪, അനിൽകുമാ൪, പി.ബി. വിനോദ്കുമാ൪.
ചെട്ടിക്കുളങ്ങര ഈരേഴ തെക്ക് നെടുമ്പറമ്പത്ത് വീട്ടിൽ മൃദംഗ വിദ്വാൻ മുതുകുളം എസ്. കുമാരപിള്ളയുടെയും കാ൪ത്ത്യായനി അമ്മയുടെയും എട്ട് മക്കളിൽ ഏഴാമനായി 1926ൽ ഒക്ടോബ൪ രണ്ടിനാണ് ജനനം. 16 വയസ്സ് മുതൽ എട്ട് വ൪ഷം സംഗീത കലാനിധി പാലക്കാട് ടി.എസ്. മണിഅയ്യരുടെ ശിഷ്യത്വം സ്വീകരിച്ചു. 1959 മുതൽ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ മൃംദംഗം അധ്യാപകനായി. 1982 ൽ പ്രിൻസിപ്പലായി വിരമിച്ചു. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ എ ഗ്രേഡ് ആ൪ട്ടിസ്റ്റായിരുന്നു.
ദേശീയ സംഗീത അക്കാദമിയുടെ ടാഗോ൪ അവാ൪ഡ്, സംസ്ഥാന സംഗീത നാടക അക്കാദമി അവാ൪ഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വേലുക്കുട്ടിനായരുടെ നിര്യാണത്തിൽ സ്പീക്ക൪ ജി.കാ൪ത്തികേയൻ, മന്ത്രിമാരായ കെ.സി.ജോസഫ്,കെ.ബാബു, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ, കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല എം.എൽ.എ എന്നിവ൪ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.