അസം അക്രമം: മരണം 19 ആയി

ഗുവാഹതി: അസമിലെ കൊക്രജാ൪ ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട സംഘ൪ഷത്തിൽ മരിച്ചവ൪ 19 ആയി. ഗൗരംഗ നദീതീരത്തുനിന്ന് രണ്ടു മൃതദേഹങ്ങൾകൂടി ഇന്നലെ കണ്ടെടുത്തു. സംഘ൪ഷത്തെ തുട൪ന്ന്  കോക്രജാറിനടുത്ത പ്രതാപ്ഘട്ടിൽ ഗ്രാമവാസികൾ,  ദൽഹി-ഗുവാഹതി രാജധാനി എക്സ്പ്രസ് തടഞ്ഞു.  ദുരിതാശ്വാസക്യാമ്പിലേക്കുപോയ തങ്ങളുടെ വീടുകൾ അക്രമികൾ തക൪ത്തതിൽ പ്രതിഷേധിച്ചാണ് ഗ്രാമീണ൪ ട്രെയിൻ തടഞ്ഞത്.
 ബന്ദിന് ആഹ്വാനംചെയ്ത അസം ന്യൂനപക്ഷ വിദ്യാ൪ഥി യൂനിയനുകാ൪ ഗൊലോക്കുഞ്ചിലും ഗൗരിപൂരിലും  കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനെ തുട൪ന്ന് പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.