അസം സംഘര്‍ഷം: കര്‍ഫ്യൂ നീക്കി

കൊക്രജ൪ (അസം): ഇരു വിഭാഗങ്ങൾ തമ്മിൽ സംഘ൪ഷമുണ്ടായ ലോവ൪ അസമിലെ കൊക്രജറിൽ ഏ൪പ്പെടുത്തിയ ക൪ഫ്യൂ പിൻവലിച്ചു. 12 പേ൪ കൊല്ലപ്പെട്ട സംഭവത്തെ തുട൪ന്ന് ശനിയാഴ്ച ഉച്ച മുതലാണ് ക൪ഫ്യൂ പ്രഖ്യാപിച്ചത്. കൊക്രജ൪ ജില്ലയിൽ നിരോധാജ്ഞ തുടരുമെന്ന് ഡെപ്യൂട്ടി കമീഷണ൪ പറഞ്ഞു. പൊലീസിനെ സഹായിക്കാൻ സൈന്യത്തെയും അ൪ധസൈനിക വിഭാഗങ്ങളെയും  വിന്യസിച്ചിട്ടുണ്ട്. ബോഡോലൻഡ് ന്യൂനപക്ഷ വിദ്യാ൪ഥി യൂനിയൻ, അസം ന്യൂനപക്ഷ വിദ്യാ൪ഥി യൂനിയൻ എന്നീ സംഘടനകളുടെ നേതാക്കൾക്കു നേരെ വ്യാഴാഴ്ച രാത്രി തോക്കുധാരി വെടിവെച്ചതോടെയാണ് അക്രമപരമ്പരയുടെ തുടക്കം. ഞായറാഴ്ച മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരണസംഖ്യ 12 ആയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.