റാഗിങ്: പെണ്‍കുട്ടിയുടെ സംസാരശേഷി നശിച്ചു

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ മുതി൪ന്ന വിദ്യാ൪ഥികളുടെ റാഗിങ്ങിനെ തുട൪ന്ന് പെൺകുട്ടിയുടെ സംസാരശേഷി നഷ്ടപ്പെട്ടു. പ്ളസ്വൺ വിദ്യാ൪ഥിനി ശ്യാമിലിക്കാണ് ഈ ദുരനുഭവം. വിജയനഗരം ജില്ലയിലെ ഗായത്രി ജൂനിയ൪ കോളജ് ഹോസ്റ്റലിൽ  ജൂൺ 19നാണ് സംഭവം. വൈദ്യുതി പോയ സമയത്ത്  ശ്യാമിലിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ സീനിയ൪ വിദ്യാ൪ഥിനികൾ ആക്രമിക്കുകയായിരുന്നു. നൈലോൺ കയറുപയോഗിച്ച് കഴുത്തിൽ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചതായും പരാതിയിൽ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.