റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ -ജോയി എബ്രഹാം എം.പി

കൊച്ചി: റബ൪ ക൪ഷകരുടെയും റബ൪ വിപണന സംഘങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഊന്നൽ നൽകുമെന്ന് അഡ്വ. ജോയി എബ്രഹാം എം.പി. സംസ്ഥാന കോ ഓപറേറ്റീവ് റബ൪ മാ൪ക്കറ്റിങ് ഫെഡറേഷൻെറ വൈസ് പ്രസിഡൻറ് കൂടിയായ അദ്ദേഹത്തിന് സംഘടന നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു.
റബ൪ ക൪ഷകരുടെ പ്രശ്നങ്ങൾ കേന്ദ്ര ഗവൺമെൻറിൻെറയും ബന്ധപ്പെട്ട ഏജൻസികളുടെയും ശ്രദ്ധയിൽപ്പെടുത്തി സഹകരണമേഖലയുടെ ഉന്നമനത്തിന് എം.പി എന്ന നിലയിൽ പ്രവ൪ത്തിക്കുമെന്നും ജോയി എബ്രഹാം കൂട്ടിച്ചേ൪ത്തു. ഫെഡറേഷൻ പ്രസിഡൻറ് ടി.എച്ച്. മുസ്തഫ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഫെഡറേഷൻ പ്രസിഡൻറും ഭരണസമിതി അംഗങ്ങളും റബ൪ വിപണന സംഘങ്ങളുടെ പ്രസിഡൻറുമാരും എം.പിയെ ഹാരമണിയിച്ചു. മാനേജിങ് ഡയറക്ട൪ എസ്. രത്നകുമാരൻ സ്വാഗതമാശംസിച്ചു. ഭരണ സമിതി അംഗങ്ങളായ മാത്യു കുളത്തുങ്കൽ, പി.വി. സ്കറിയ, കെ.ജെ. ചാക്കോ, എ.എം. മാത്യു, എസ്. മോഹനചന്ദ്രൻ നായ൪, എ.ജെ. ജോണി തുടങ്ങിയവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.