അമ്പലവയൽ: പ്രായപൂ൪ത്തിയാകാത്ത ആദിവാസി വിദ്യാ൪ഥിനികളെ മദ്യവും മയക്കു ഗുളികയും നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ ലോറി ഡ്രൈവ൪ മുഹമ്മദാലിക്ക് ഒത്താശ ചെയ്ത കുപ്പക്കൊല്ലി ഈച്ചമാനിക്കുന്ന് കോളനിയിലെ രാഘവൻ (45), ഭാര്യ ലീല (35) എന്നിവരെയാണ് കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി വി.ഡി. വിജയൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ കുട്ടികളുടെ ബന്ധു ക്കളായ ഇവരുടെ പങ്ക് വ്യക്തമായതായി പൊലീസ് പറഞ്ഞു.
ഇവരെ സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശനിയാഴ്ച രാവിലെ കടൽമാട് ബന്ധുവീട്ടിൽപോയി വരുമ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ ദമ്പതികളുടെ വീട്ടിൽ ജൂലൈ 17ന് രാത്രി കുട്ടികളെ ബലമായി മദ്യംനൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.
പീഡനത്തിനിരയായ പെൺകുട്ടികളിൽ കടൽമാട് ചൂരിമൂല കോളനിയിലെ 16 കാരിയെയും, ഈച്ചമാനിക്കുന്നിലെ 13 കാരിയെയും കൗൺസലിങ്ങിന് വിധേയമാക്കി. ഇവരുടെ താമസവും സ്കൂൾ പഠനവും വേലിയമ്പത്തെ ട്രൈബൽ ഹോസ്റ്റലിന് കീഴിലേക്ക് മാറ്റുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. അതേസമയം, പ്രതിയായ മുഹമ്മദാലിക്കുവേണ്ടി സൈബ൪ സെല്ലിൻെറ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചു. ഇയാൾ സംസ്ഥാനം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ലോറി ഡ്രൈവറായ മുഹമ്മദാലിക്ക് അന്യസംസ്ഥാനങ്ങളിൽ ബന്ധങ്ങളുള്ളതിനാൽ അങ്ങോട്ട് കടന്നതാവാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.