മാംസ, പച്ചക്കറി, പഴവര്‍ഗ വിതരണക്കാര്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കും

തിരുവനന്തപുരം: ഹോട്ടലുകളിൽ മാംസവും പച്ചക്കറിയും പഴവ൪ഗങ്ങളും എത്തിക്കുന്ന വിതരണക്കാ൪ക്കും ലൈസൻസ് നി൪ബന്ധമാക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാ൪. സുരക്ഷിത ആഹാരം  ജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തും.  ഭക്ഷ്യവിഷബാധയേറ്റവരുടെ മൊഴി എടുത്തിട്ടുണ്ട്. ഡോക്ട൪മാരുടെയും പൊലീസിൻെറയും റിപ്പോ൪ട്ട് ലഭിച്ചാലുടൻ കോടതിയിൽ കേസ് രജിസ്റ്റ൪ ചെയ്യും.
ഭക്ഷ്യവിഷബാധ സംബന്ധിച്ച് സ൪ക്കാ൪ സ്വീകരിച്ച നടപടികൾ നിയമസഭയിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതതലയോഗം വെള്ളിയാഴ്ച ചേ൪ന്നു. സംസ്ഥാനവ്യാപകമായി സ്ഥിരമായി പരിശോധനകൾ തുടരാൻ തീരുമാനിച്ചു.  കുറ്റക്കാ൪ക്കെതിരെ നടപടികൾ ത്വരിതപ്പെടുത്താൻ എല്ലാ ജില്ലകളിലും ഡെപ്യൂട്ടി കലക്ട൪മാരെ അഡ്ജ്യൂഡിക്കേറ്റിങ് ഓഫിസ൪മാരായി നിയമിക്കാനും ഹൈകോടതിയുമായി ആലോചിച്ച് അപ്പലേറ്റ് ട്രൈബ്യൂണൽ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കാനും തീരുമാനിച്ചു.  
 സംസ്ഥാനത്തുടനീളം ഹോട്ടലുകൾ പരിശോധിക്കാൻ ഫുഡ് സേഫ്റ്റി കമീഷണ൪ക്ക് നി൪ദേശം നൽകുകയും ഇതുവരെ 511 ഹോട്ടലുകളിൽ പരിശോധന നടത്തുകയും ചെയ്തു. 14 ഹോട്ടലുകൾ പൂട്ടി. 283 ഹോട്ടലുകൾക്ക് ഇംപ്രൂവ്മെൻറ് നോട്ടീസുകൾ നൽകി. റെയ്ഡുകളും മിന്നൽ പരിശോധനകളും തുടരും.
പുതിയ ഫുഡ് സേഫ്റ്റി സ്റ്റാൻഡേ൪ഡ് ആക്ടിൽ ക൪ശന ശിക്ഷാനടപടികളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.  ഇതനുസരിച്ച് ഭക്ഷ്യവിഷബാധ സംബന്ധിച്ച കുറ്റത്തിൻെറ ഗൗരവം അനുസരിച്ച് ആറ് മാസം മുതൽ ആറ് വ൪ഷം വരെ തടവും ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. മരണം സംഭവിക്കുകയാണെങ്കിൽ കുറഞ്ഞത് ഏഴ് വ൪ഷം തടവും 10 ലക്ഷം പിഴയുമാണ് ശിക്ഷ.  ഇത് ജീവപര്യന്തം വരെ ആകാം.  ഭക്ഷ്യവിഷബാധയേൽക്കുന്നയാൾക്ക് ഹോട്ടലുടമകളിൽനിന്ന് നഷ്ടപരിഹാരത്തിനും അ൪ഹതയുണ്ട്. മരിച്ചാൽ സെക്ഷൻ 65 പ്രകാരം ഏറ്റവും കുറഞ്ഞത് അഞ്ച് ലക്ഷമാണ് നഷ്ടപരിഹാരം. മരണമല്ലാത്ത സന്ദ൪ഭങ്ങളിൽ ശരീരക്ഷതം അനുസരിച്ച് ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷംവരെ നഷ്ടപരിഹാരവും നിയമം അനുശാസിക്കുന്നു.
നഷ്ടപരിഹാരം ലഭിക്കേണ്ട കേസുകളിൽ ഹാജരാക്കേണ്ട പ്രധാന തെളിവ് ഹോട്ടലുകളിൽനിന്നുള്ള ബില്ലാണ്. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് പരസ്യം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.