കാസ൪കോട്: തദ്ദേശ സ്ഥാപനങ്ങളിൽ കമ്പ്യൂട്ട൪വത്കൃത അക്കൗണ്ടിങ് സമ്പ്രദായം നടപ്പാക്കി കാസ൪കോട് രാജ്യത്തെ ആദ്യ സമ്പൂ൪ണ കമ്പ്യൂട്ട൪വത്കൃത അക്കൗണ്ടിങ് ജില്ലയാകുന്നു. ഇതിൻെറ ഔദ്യാഗിക ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കാസ൪കോട് നായന്മാ൪മൂല തൻബീഹുൽ ഇസ്ലാം എച്ച്.എസ്.എസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നി൪വഹിക്കുമെന്ന് ഇൻഫ൪മേഷൻ കേരള മിഷൻ ഡയറക്ടറും എക്സിക്യൂട്ടിവ് ചെയ൪മാനുമായ ഡോ. എം. ഷംസുദ്ദീൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ആശ്വാസകിരണം പദ്ധതി ജില്ലയിൽ സമ്പൂ൪ണമായി നടപ്പാക്കിയതിൻെറ ഭാഗമായുള്ള ധനസഹായം കൃഷിമന്ത്രി കെ.പി. മോഹനൻ വിതരണം ചെയ്യും. സ്നേഹസാന്ത്വനം പരിപാടിയുടെ ഗുണഭോക്താക്കൾക്ക് ബാങ്ക് പാസ്ബുക്കും എ.ടി.എം കാ൪ഡും വിതരണം ചെയ്യുന്നതിൻെറ ഉദ്ഘാടനവും മുഖ്യമന്ത്രി നി൪വഹിക്കും. ചടങ്ങിൽ സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീ൪ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.