പാലക്കാട്: വനംവകുപ്പിൻെറ കേസുകളിൽ ഹാജരാവാൻ പുതിയ ഗവ. പ്ളീഡറെ നിയമിക്കാൻ നീക്കം. അഡ്വക്കെറ്റ് ജനറൽ ഓഫിസും നിയമവകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അറിയാത്ത ഈ നീക്കത്തിന് പിന്നിൽ വനംവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും അദ്ദേഹത്തിൻെറ സിൽബന്ധികളുമാണെന്ന് പറയപ്പെടുന്നു.
മുൻ യു.ഡി.എഫ് സ൪ക്കാരിൻെറ കാലത്ത് ഹാരിസൺ പ്ളാൻേറഷനുമായി ബന്ധപ്പെട്ട കേസുകളിൽ സ൪ക്കാരിന്വേണ്ടി ഹാജരാവുകയും മിക്ക കേസുകളും തോൽക്കുകയും ചെയ്ത വനിതാ അഭിഭാഷകയെ പുതിയ ഗവ. പ്ളീഡറാക്കാനാണ് ചരടുവലി. ഗവ. ലോ ഓഫിസേഴ്സ് കോൺടാക്ട് റൂൾ പ്രകാരം അഡ്വക്കെറ്റ് ജനറൽ നി൪ദേശിക്കുന്ന പാനലിൽനിന്നാണ് ഇത്തരം നിയമനം നടത്തേണ്ടത്. എന്നാൽ വനിതാ അഭിഭാഷക ഈ പാനലിൽ ഇല്ല. വനംവകുപ്പിൻെറ കേസുകളിൽ നിയമവകുപ്പ് തുട൪ച്ചയായി തോൽവി ഏറ്റുവാങ്ങുന്നുവെന്ന പ്രചാരണം അഴിച്ചുവിടുന്ന വനംവകുപ്പിലെതന്നെ ചിലരാണ് ഗവ. പ്ളീഡറെ മാറ്റാനുള്ള നീക്കത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്. കൃത്യമായ രേഖകൾ സമയത്തിന് ഹാജരാക്കപ്പെട്ട കേസുകളിൽ തോൽവി ഉണ്ടായിട്ടില്ലെന്ന നിലപാടാണ് അഡ്വക്കെറ്റ് ജനറലിൻെറ ഓഫിസിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.