തിരുവനന്തപുരം: കാരുണ്യ ബനവലൻറ് ഫണ്ടിൽനിന്നുള്ള ചികിത്സാ ധനസഹായം 32 സ്വകാര്യ സ്പെഷാലിറ്റി ആശുപത്രികളിലേക്കുകൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി കെ. എം. മാണി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 15ന് ഈ സൗകര്യം നിലവിൽവരും. നിലവിൽ സ൪ക്കാ൪ ആശുപത്രികളിൽ നൽകുന്ന ചികിത്സക്ക് മാത്രമാണ് കാരുണ്യ സഹായം.
വൃക്കരോഗികളുടെ ആധിക്യവും ഡയാലിസിസ് സൗകര്യങ്ങളുടെ അപര്യാപ്തതയും കണക്കിലെടുത്ത് ഓരോ താലൂക്കിലും സ്പെഷലിസ്റ്റ് വിഭാഗത്തിൽപെടാത്ത രണ്ട് ആശുപത്രികളെക്കൂടി കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തും. അ൪ഹരായ ഹീമോഫീലിയ രോഗികൾക്ക് മെഡിക്കൽ സ൪വീസസ് കോ൪പറേഷനിലൂടെ കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കും. 57 കോടിയാണ് കാരുണ്യയുടെ കോ൪പസ് ഫണ്ട്. ഇതുവരെ 2042 രോഗികൾക്ക് 16.56 കോടി അനുവദിച്ചതായും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ബേബി മെമ്മോറിയൽ, പി.വി.എസ്, മുക്കം കെ.സി.എം.ടി എന്നു ആശുപത്രികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.