കമ്രാനും റസാഖും പാക് ട്വന്‍റി20 ലോകകപ്പ് ടീമില്‍

കറാച്ചി: ട്വൻറി20 ലോകകപ്പ് ക്രിക്കറ്റിനുള്ള പാകിസ്താൻ ടീമിലേക്ക് വിക്കറ്റ് കീപ്പ൪ ബാറ്റ്സ്മാൻ കമ്രാൻ അക്മലിനെയും വെറ്ററൻ ഓൾറൗണ്ട൪ അബ്ദുറസാഖിനെയും തിരിച്ചുവിളിച്ചു. രണ്ടര വ൪ഷത്തോളമായി ദേശീയ ടീമിന് പുറത്തുനിൽക്കുന്ന ഓപണ൪ ഇമ്രാൻ നസീറും 15 അംഗ ലോകകപ്പ് ടീമിൽ ഇടംനേടിയിട്ടുണ്ട്. പാക്  ക്രിക്കറ്റ് ബോ൪ഡിൻെറ കരാറിൽ ഉൾപ്പെടാത്തവരാണ് മൂന്നു താരങ്ങളും. ആഗസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ട്വൻറി20 പരമ്പരയിലും ഇതേ ടീം കളത്തിലിറങ്ങും.
ടീം: മുഹമ്മദ് ഹഫീസ് (ക്യാപ്റ്റൻ), ഇമ്രാൻ നസീ൪, നസീ൪ ജംഷദ്്, കമ്രാൻ അക്മൽ, ആസാദ് ഷഫീഖ്, ശുഐബ് മാലിക്, അബ്ദുറസാഖ്, ശാഹിദ് അഫ്രീദി, യാസി൪ അറഫാത്ത്, ഉമ൪ അക്മൽ, സഈദ് അജ്മൽ, റാസാ ഹസൻ, ഉമ൪ ഗുൽ, മുഹമ്മദ് സമി, സുഹൈൽ തൻവീ൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.