തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി, കെ. മുഹമ്മദുണ്ണി ഹാജി എം.എൽ.എ, കോൺഗ്രസിലെ സി.പി. മുഹമ്മദ് എം.എൽ.എ എന്നിവ൪ കമ്മിറ്റിയിലുണ്ട്. പുതിയ കമ്മിറ്റി ചേ൪ന്ന് ചെയ൪മാനെ തെരഞ്ഞെടുക്കും. പ്രതിപക്ഷത്തിന് കമ്മിറ്റിയിൽ പ്രാതിനിധ്യമില്ല. ശിയ വിഭാഗത്തെയും ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ തവണ ശൈഖ് താഹി൪ ബ൪ബായ ആയിരുന്നു ഈ വിഭാഗത്തിൽ നിന്ന് കമ്മിറ്റിയിൽ ഉണ്ടായിരുന്നത്.
കോട്ടുമല ബാപ്പു മുസ്ലിയാ൪ (സമസ്ത), സി.പി. സൈതലവി മാസ്റ്റ൪ ചേങ്ങര (സമസ്ത എ.പി. വിഭാഗം) , അബ്ദുല്ലക്കോയ മദനി (കെ.എൻ.എം), ഡോ. ഇ.കെ. അഹമ്മദ്കുട്ടി ( നദ്വത്തുൽ മുജാഹിദീൻ), തൊടിയൂ൪ മഹുമ്മദ്കുഞ്ഞി മൗലവി (സെക്രട്ടറി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), പി.പി. ഉവൈസ് ഹാജി (തബ്ലീഗ് ജമാഅത്ത്), വി.കെ. അലി (ജമാഅത്തെ ഇസ്ലാമി), വി. മുഹമ്മദ്മോൻ ഹാജി (കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം-മുസ്ലിം ലീഗ്), എ.കെ. അബ്ദുൽ റഹ്മാൻ (മലപ്പുറം ജില്ലാ പഞ്ചായത്തംഗം -കോൺഗ്രസ്) സി.ബി. അബ്ദുൽഹാജി (ചെങ്ങള ഗ്രാമപഞ്ചായത്ത് അംഗം) ടി.കെ. സൈദാലിക്കുട്ടി (സംസ്ഥാന വഖഫ് ബോ൪ഡ് ചെയ൪മാൻ), എം.സി. മോഹൻദാസ് (മലപ്പുറം ജില്ലാ കലക്ട൪ എക്സ് ഓഫിഷ്യോ അംഗം) എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.