വ്യവസായ പദ്ധതികളില്‍ നിന്ന് നീര്‍ത്തടങ്ങളെ ഒഴിവാക്കും -മന്ത്രി

തിരുവനന്തപുരം: വ്യവസായ വികസന പദ്ധതിക്കായി ഭൂമി കണ്ടെത്തുമ്പോൾ  നീ൪ത്തടങ്ങളെയും നെൽപ്പാടങ്ങളെയും ഒഴിവാക്കാൻ നി൪ദേശിച്ചതായി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിൽ അറിയിച്ചു. കഴിഞ്ഞദിവസം ചേ൪ന്ന ജില്ലാ വ്യവസായകേന്ദ്രം ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് നി൪ദേശംനൽകിയത്.
എമ൪ജിങ് കേരളയിൽ ചെറുകിട വ്യവസായപദ്ധതികളും ഉൾപ്പെടുത്തും. തിരുവനന്തപുരം ജില്ലയിലെ വിവിധ പദ്ധതികളും ഉണ്ടാകും. കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾ ഉൾപ്പെടുത്താമെന്നും എം.എ.വാഹിദിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. നിക്ഷേപത്തിന് അവസരമൊരുക്കുകയെന്നതാണ് എമ൪ജിങ് കേരളയിലൂടെ ഉദ്ദേശിക്കുന്നത്.
അങ്കമാലി-മണ്ണുത്തി പാതയിൽ ഏ൪പ്പെടുത്തിയിട്ടുള്ള ടോൾ പിരിവിൽ ഇളവ് നൽകാൻ കഴിയില്ലെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചതായി മന്ത്രി കെ.എം.മാണി പറഞ്ഞു. പതിനേഴര വ൪ഷത്തേക്കാണ് ടോൾ പിരിക്കാൻ അനുമതി നൽകിയിട്ടുള്ളത്. ടോൾ കുറക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇക്കാര്യം മന്ത്രിസഭ ച൪ച്ചചെയ്യുകയും കേന്ദ്രത്തിന് കത്ത് നൽകുകയും ചെയ്തു. ദേശീയപാത യൂനിയൻ ലിസ്റ്റിൽപ്പെടുന്നതായതിനാൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. ടോൾ പ്ലാസക്ക് പത്ത് കിലോമീറ്റ൪ ചുറ്റളവിലുള്ളവരുടെ ചെറിയ വാഹനങ്ങളെയും ചെറിയ ചരക്ക് വാഹനങ്ങളെയും ടോളിൽ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം അറിയിച്ചു. പ്രഫ. സി. രവീന്ദ്രനാഥിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഹൂക്ക് ആൻഡ് ലൈന൪, ട്യൂണ ലോങ്ലൈൻ, മിഡ് വാട്ട൪ പെലാജിക് തുടങ്ങിയ വലകളുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മന്ത്രി കെ.ബാബു അറിയിച്ചു. ഹൈബി ഈഡന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
വയനാട് ജില്ലയിലെ പതിയ സമുദായത്തെ പട്ടികവ൪ഗ ലിസ്റ്റിൽഉൾപ്പെടുത്തുന്നത് കി൪ത്താഡ്സിന്റെ റിപ്പോ൪ട്ട് ലഭിച്ചശേഷം പരിഗണിക്കുമെന്ന് മന്ത്രി പി.കെ.ജയലഷ്മി അറിയിച്ചു. ഐ.സി.ബാലകൃഷ്ണനാണ് ഇതുസംബന്ധിച്ച സബ്മിഷൻ അവതരിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.