കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ലിസ്റ്റ് ചോ൪ത്തിയെന്ന കേസിൽ ബി.എസ്.എൻ.എൽ ജീവനക്കാരൻ ആ൪.എസ്. സനൽകുമാ൪ നൽകിയ മുൻകൂ൪ ജാമ്യ ഹരജിയിൽ ഹൈകോടതി സ൪ക്കാറിൻെ വിശദീകരണം തേടി. തെറ്റ് ചെയ്തിട്ടില്ലെ്ളന്നും പ്രതി ചേ൪ക്കാൻ ശ്രമം നടക്കുന്നതിനാൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ട് സനൽകുമാ൪ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ.കെ. ബാലകൃഷ്ണൻ നോട്ടീസ് ഉത്തരവായത്. കേസ് വീണ്ടും 25ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.