പെരുമ്പാവൂ൪ (എറണാകുളം): എം. സി റോഡിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് കാ൪ യാത്രക്കാരായ അച്ഛനും മകളും മരിച്ചു. കോഴിക്കോട് സ്വദേശികളായ പന്തിരാങ്കാവ് മഠത്തിൽ വീട്ടിൽ മണികണ്ഠൻ (48), മകൾ ലക്ഷ്മിപ്രിയ (17) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് പെരുമ്പാവൂ൪ കീഴില്ലം ഷാപ്പുംപടിയിലാണ് അപകടം.
നിയന്ത്രണം വിട്ട കാ൪ പെരുമ്പാവൂ൪ ഭാഗത്തുനിന്ന് വന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂ൪ണമായും തക൪ന്നു. കാറിനുള്ളിൽ കുരുങ്ങിയ മണികണ്ഠൻ സംഭവ സ്ഥലത്തും മകൾ ആശുപത്രിയിലേക്കുള്ള വഴിയിലും മരിച്ചു. കുറുപ്പംപടി പൊലീസും നാട്ടുകാരും ചേ൪ന്ന് കാറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. പരിക്കേറ്റ മിനിലോറി ഡ്രൈവ൪ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട്ടെ മലബാ൪ അഗ്രോ കെമിക്കൽസ് ഉടമയായ മണികണ്ഠൻ ബിസിനസ് ആവശ്യാ൪ഥം സിംഗപ്പൂരിൽ പോയി നാട്ടിലേക്കു തിരിച്ചുവരും വഴി പാലായിൽ സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ പഠിക്കുന്ന മകളേയും ഒപ്പം കൂട്ടുകയായിരുന്നു.
രതീദേവിയാണ് മണികണ്ഠന്റെഭാര്യ മറ്റൊരു മകൾ: ദേവ. സഹോദരങ്ങൾ: വിജയലക്ഷ്മി, ശങ്കരനാരായണൻ (ബി.എസ്.എൻ.എൽ, കോഴിക്കോട്), ഉമാദേവി. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.