തിരുവനന്തപുരം: മന്ത്രി വി.എസ്. ശിവകുമാറിനെതിരെ സമ൪പ്പിച്ച ഹരജി ലോകായുക്ത ഫയലിൽ സ്വീകരിച്ചു. ശിവകുമാറിൻെറ അടുത്ത ബന്ധു ഉൾപ്പടെ മൂന്നുപേരെ കെ.എസ്.ആ൪.ടി.സി വെൽഫെയ൪ ഓഫിസ൪മാരായി നിയമിച്ചതിന് പിന്നിൽ അഴിമതി, അധികാരദു൪വിനിയോഗം, സ്വജനപക്ഷപാതം എന്നിവയുള്ളതായി ഹരജിയിൽ ആരോപിക്കുന്നു. ബാലരാമപുരം സ്വദേശി എസ്. സതീഷ്കുമാ൪ സമ൪പ്പിച്ച ഹരജിയിൽ സ൪ക്കാറിൻെറ നിലപാട് ജൂലൈ 20നകം അറിയിക്കാൻ ജസ്റ്റിസുമാരായ എം.എം. പരീതുപിള്ള, ജി. ശശിധരൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
നെയ്യാറ്റിൻകര കുളത്തൂ൪ സ്വദേശിയും അടുത്ത ബന്ധുവുമായ പ്രതാപദേവിനെ ഉൾപ്പടെ നിയമിക്കുന്നതിന് വ്യവസ്ഥകൾ മറികടന്ന് എഴുത്തുപരീക്ഷ നടത്താതെ 12പേരുടെ പട്ടികയുണ്ടാക്കി. ഈ പട്ടികയിൽ ക്രമക്കേടുള്ളതിനാൽ നിയമനം നടത്തേണ്ടതില്ലെന്ന് കെ.എസ്.ആ൪.ടി.സി എം.ഡി അലക്സാണ്ട൪ കെ.ലൂക്ക് മന്ത്രിയെ അറിയിച്ചു. ഈ എതി൪പ്പ് മറികടന്ന് മന്ത്രി നിയമനം നടത്താൻ ആവശ്യപ്പെട്ടതിനെ തുട൪ന്ന് എം.ഡി രാജിവെച്ചതായും ഹരജിയിൽ പറയുന്നു. ഈ നിയമനങ്ങൾ റദ്ദാക്കി പി.എസ്.സി ഉത്തരവിറക്കിയിട്ടും മന്ത്രിയുടെ ബന്ധു ഉൾപ്പടെയുള്ളവ൪ സ൪വീസിൽ തുടരുന്നതായും ഹരജിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.