പാക് പട്ടാളക്കാരന്‍ അതിര്‍ത്തി കടന്നത് കാമുകിയെ കാണാനെന്ന്

ജമ്മു: നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തിയ പാക് പട്ടാളക്കാരനെ ഇന്ത്യൻ സൈന്യം പാകിസ്താനിലേക്ക് തിരിച്ചയച്ചു. സൗഹൃദ നടപടികളുടെ ഭാഗമായാണ് സൈനികനെ തിരിച്ചയച്ചത്. വ്യാഴാഴ്ച ഇന്ത്യൻ സൈന്യം പിടികൂടിയ ഇയാളെ ജമ്മു-കശ്മീ൪ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ആരിഫ് അലി എന്ന പാക് സൈനികനാണ് ഇന്നലെ അതി൪ത്തി കടന്ന് ജമ്മു കശ്മീരിലെ പൂഞ്ചിൽ എത്തിയത്. ദുരുദ്ദേശ്യത്തോടെയല്ല ഇയാൾ അതി൪ത്തി കടന്നതെന്ന് ബോധ്യപ്പെട്ടതായാണ് വിവരം. കശ്മീ൪ സുന്ദരിയായ തന്റെ കാമുകിയെ കാണാനാണ് 19 കാരനായ ആരിഫ് അതി൪ത്തി കടന്നതെന്നാണ് പറയപ്പെടുന്നത്. ജോലിക്കിടെ ലീവെടുത്ത ഇയാൾ വീട്ടിലേക്ക് പോവാതെ കാമുകിയെ കാണാൻ വരികയായിരുന്നത്രെ. രക്ഷിതാക്കൾ പൂഞ്ചിലെ ബന്ധുവിന് അവളെ വിവാഹം ചെയ്തു കൊടുത്തുവോ എന്ന ആശങ്കയാണ് ആരിഫിനെ അതി൪ത്തി കടക്കാൻ പ്രേരിപ്പിച്ചതെന്നും പറയുന്നു.

എന്നാൽ ,പാക് പട്ടാളത്തിലെ മുതി൪ന്ന ഉദ്യോഗസ്ഥരിൽ നിന്നും രക്ഷപ്പെടാൻ ഇറങ്ങിയ ആരിഫ് ഇന്ത്യൻ അതി൪ത്തിയിൽ എത്തിപ്പെടുകയായിരുന്നുവെന്നും റിപ്പോ൪ട്ടുണ്ട്.

പൂഞ്ചിലെ ചകാൻ -ദാ-ബാങ് ക്രോസിങ് പോയന്റിൽ വെച്ച് ഫ്ള്ളാഗ് മീറ്റിങ്ങിലാണ് ആരിഫിനെ പാക് സൈന്യത്തിന് കൈമാറിയത്. പാകിസ്താനിലെ മേജ൪ ഹാമിദ് ഗുലും ഇന്ത്യൻ മേജ൪ മൻഹാസും മീറ്റിങ്ങിലുണ്ടായിരുന്നു.
പിടികൂടുമ്പോൾ ആരിഫിന്റെ കൈവശം 13,000 പാക് കറൻസിയും രണ്ട് സിം കാ൪ഡുകളുമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

2011 ഒക്ടോബറിൽ കാ൪ഗിൽ കടന്ന് പാക്കധീന മേഖലയിലെത്തിയ ഇന്ത്യൻ ഹെലികോപ്റ്റ൪ സൗഹൃദ നടപടികളുടെ ഭാഗമായി നാല് മണിക്കൂറിനകം പാക് സൈന്യം വിട്ടയച്ചിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.