ആറന്മുള വിമാനത്താവളം: വിജ്ഞാപനം അറിഞ്ഞിരുന്നില്ലെന്ന് മുല്ലക്കര രത്നാകരന്‍

തിരുവനന്തപുരം: ഇടതു ഭരണകാലത്ത് ആറന്മുള വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം മന്ത്രിസഭായോഗം അറിയാതെയായിരുന്നുവെന്ന് അന്നത്തെ കൃഷിമന്ത്രി മുല്ലക്കര രത്നാകരൻ. വിജ്ഞാപനമിറക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നില്ല. 2011 ഫെബ്രുവരിയിലാണ് വിജ്ഞാപനം വന്നത്. ഈ വിവരം ഏപ്രിലിൽ മാത്രമാണ് ഞങ്ങൾ അറിയുന്നത്. മാ൪ച്ചിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിരുന്നു. കൃഷിമന്ത്രിയായിരുന്ന താൻ ഇത് അറിയാതിരുന്നത് ഗൗരവതരമാണെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. വ്യവസായ വകുപ്പിലെ ചിലരുടെ താൽപര്യമാണ് ഇതിന് പിന്നിലെന്ന് സി.പി.ഐ അംഗമായ വി.എസ്. സുനിൽകുമാറും ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.