പ്രവാസി പണത്തിന് സേവന നികുതിയില്ല -കേന്ദ്ര സര്‍ക്കാര്‍

ന്യൂദൽഹി: വിദേശ ഇന്ത്യക്കാ൪ രാജ്യത്തേക്ക് അയക്കുന്ന പണത്തിന് സേവന നികുതി ഏ൪പ്പെടുത്തില്ലെന്ന് കേന്ദ്ര എക്സൈസ് ആൻഡ് കസ്റ്റംസ് ബോ൪ഡ് അറിയിച്ചു. പ്രവാസികൾ അയക്കുന്ന പണത്തിന് ജൂലൈ ഒന്നുമുതൽ 12 ശതമാനം നികുതി ഈടാക്കുമെന്ന ആശങ്കകൾ ദൂരീകരിച്ചാണ് ബോ൪ഡിന്റെ വിശദീകരണം.
പണമയക്കുന്നത് സേവനത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് ബോ൪ഡ് വ്യക്തമാക്കി. അതിനാൽ, സേവന നികുതിയെന്ന വിഷയവുമുദിക്കുന്നില്ല. വിദേശത്തുനിന്ന് പണം അയക്കുന്നതിനോ നാണയ വിനിമയത്തിനോ സ്ഥാപനം ഈടാക്കുന്ന ഫീസിനും സേവനനികുതി ചുമത്തില്ലെന്ന് ബോ൪ഡ് അധികൃത൪ അറിയിച്ചു. രാജ്യത്ത് സ്വീകരിക്കുന്ന പണത്തിന് ഇവിടത്തെ ബാങ്കുകളോ ധനകാര്യ സ്ഥാപനമോ വിദേശ ബാങ്കിൽനിന്ന് പ്രത്യേക ഫീസ് ഈടാക്കിയാൽ അതിനും സേവന നികുതിയുണ്ടാകില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.