പ്രണബിന്റെ വിരുന്നില്‍ ജയിലില്‍നിന്ന് എം.എല്‍.എമാര്‍: അന്വേഷണത്തിന് ഉത്തരവ്

ലക്നോ: യു.പി.എ രാഷ്ട്രപതി സ്ഥാനാ൪ഥി പ്രണബ് മുഖ൪ജിക്ക് യു.പി മുഖ്യമന്ത്രി നൽകിയ ഉച്ച വിരുന്നിൽ ജയിലിൽ കഴിഞ്ഞിരുന്ന രണ്ട് എം.എൽ.എമാ൪ പങ്കെടുത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ പേരിൽ യു.പി സ൪ക്കാറിനെതിരെ രൂക്ഷ വിമ൪ശം ഉയ൪ന്നിരുന്നു.
മുക്താ൪ അൻസാരി, വിജയ് മിശ്ര എന്നീ എം.എൽ.എമാരാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഔദ്യോഗിക വസതിയിൽ നടന്ന വിരുന്നിൽ പങ്കെടുത്തത്. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻമാത്രം കോടതി അനുവദിച്ചിട്ടുള്ള എം.എൽ.എമാ൪ വിരുന്നിന് എത്തിയതോടെ കോടതി ഉത്തരവുകൾ ലംഘിച്ചു. മുഖ്യമന്ത്രിയുടെ നി൪ദേശപ്രകാരം ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ ഒരാഴ്ചക്കകം അന്വേഷണ റിപ്പോ൪ട്ട് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.അതിസുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സ്വകാര്യ കാറിലാണ് എം.എൽ.എമാ൪ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.