ഷുക്കൂര്‍ വധം: ഡി.വൈ.എഫ്.ഐ നേതാവടക്കം രണ്ടുപേര്‍ റിമാന്‍ഡില്‍

കണ്ണൂ൪: എം.എസ്.എഫ് നേതാവ് പട്ടുവം അരിയിലിലെ ഷുക്കൂ൪  വധക്കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ തളിപ്പറമ്പ് ബ്ലോക് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ വെള്ളിക്കീൽ ആന്തൂ൪ വീട്ടിൽ എ.വി. ബാബു (37), മൊറാഴ വില്ലേജ് കമ്മിറ്റി അംഗം കോരൻ പീടികയിലെ ആചാരി വീട്ടിൽ സരീഷ് (27) എന്നിവരെ കണ്ണൂ൪ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. തളിപ്പറമ്പ് നഗരസഭാ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാനും സി.പി.എം മോറാഴ ലോക്കൽ കമ്മിറ്റി അംഗവുമാണ് ബാബു.  ഷുക്കൂറും സംഘവും കണ്ണപുരത്തേക്ക് തോണിയിൽ പോകുന്നതായി വിവരം ലഭിച്ചതിനെ തുട൪ന്ന് ഇയാൾ കീഴറ ഭാഗത്തെ സി.പി.എം പ്രവ൪ത്തകരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.  സംഭവത്തെക്കുറിച്ച് പി. ജയരാജൻ അടക്കമുള്ള നേതാക്കൾക്ക് അറിവുണ്ടായിരുന്നുവെന്ന മൊഴികൾക്ക് ശക്തി പകരുന്നതാണ് ബാബുവിന്റെ അറസ്റ്റ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.