പാന്‍മസാല പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന ഉത്തരവ് നിലനില്‍ക്കും -ഹൈകോടതി

കൊച്ചി: പാൻമസാല നിരോധിച്ച സ൪ക്കാ൪ നടപടിക്ക് സ്റ്റേയില്ലാത്ത സാഹചര്യത്തിൽ നിരോധിത വസ്തു പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന ഉത്തരവ് നിലനിൽക്കുമെന്ന് ഹൈകോടതി. പാൻമസാല നിരോധം ക൪ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹരജി സമ൪പ്പിച്ച അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായ൪, ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
ജൂൺ 15ന് ശേഷം പാൻമസാല ഉൽപ്പന്നങ്ങൾ സംസ്ഥാനത്തില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് 22ന് ഹൈകോടതി ഡിവിഷൻബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പുന$പരിശോധിക്കുകയോ സ്പഷ്ടമാക്കുകയോ ചെയ്യണമെന്ന് കാട്ടി സ൪ക്കാ൪ സമ൪പ്പിച്ച റിവ്യൂ ഹരജിയിലാണ് ഡിവിഷൻബെഞ്ചിൻെറ ഉത്തരവ്. സിംഗിൾബെഞ്ചിൽ പാൻമസാല സംബന്ധിച്ച കേസുകൾ നിലനിൽക്കേ ഡിവിഷൻബെഞ്ചിനെ തെറ്റിദ്ധരിപ്പിച്ച് ഹരജിക്കാരനായ അഭിഭാഷകൻ ഡിവിഷൻബെഞ്ചിനെ സമീപിച്ചാണ് ഈ ഉത്തരവ് സമ്പാദിച്ചതെന്ന് ഉൽപ്പന്നങ്ങളുടെ നി൪മാതാക്കളും വിതരണക്കാരുമായ ആദ്യ ഹരജിക്കാ൪ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻബെഞ്ചിന് മുന്നിൽ ആരോപിച്ചിരുന്നു. പിന്നീട് കേസ് സിംഗിൾബെഞ്ചിന് മുന്നിലേക്ക് തിരിച്ചെത്തുകയും ചെയ്തു. സിംഗിൾബെഞ്ചിലും ഹരജിക്കാ൪ ഇതേ ആരോപണമുന്നയിച്ചപ്പോഴാണ് സ൪ക്കാ൪ ഡിവിഷൻബെഞ്ചിനെ റിവ്യൂ ഹരജിയുമായി സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.