ഒന്ന് മൂളിയിരുന്നെങ്കില്‍ ചന്ദ്രശേഖരന്‍ കോണ്‍ഗ്രസ് എം.പി ആയേനെ -ചെന്നിത്തല

തൃശൂ൪: ടി.പി. ചന്ദ്രശേഖരൻ ഒന്ന് മൂളിയിരുന്നെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻെറ സ്ഥാനത്ത് വടകര എം.പി ആയേനെ എന്ന് കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല. വടകര സീറ്റ് ചന്ദ്രശേഖരന് ഒഴിച്ചിട്ടിരിക്കുകയായിരുന്നെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രവ൪ത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
നിരവധി തവണ ചന്ദ്രശേഖരനെ സമീപിച്ചിരുന്നു. അദ്ദേഹം സമ്മതിച്ചിരുന്നെങ്കിൽ എം.എൽ.എയെങ്കിലും ആകുമായിരുന്നു. സമ്മതിക്കാതായപ്പോൾ  അവസാനമാണ് വടകര  മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാ൪ഥിയെ തീരുമാനിച്ചത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ആ൪.എം.പിക്ക് യു.ഡി.എഫ് പിന്തുണ നൽകാമെന്ന വാഗ്ദാനവും ചന്ദ്രശേഖരൻ നിരസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.