അഫ്ഗാനില്‍ പൊലീസുകാരന്‍ മൂന്ന് ബ്രിട്ടീഷ് സൈനികരെ കൊലപ്പെടുത്തി

കാബൂൾ: അഫ്ഗാനിസ്താനിലെ ഹെൽമന്ദ് പ്രവിശ്യയിൽ പൊലീസുകാരൻ മൂന്ന് ബ്രിട്ടീഷ് സൈനികരെ കൊലപ്പെടുത്തി. നഹ്റെ സരജിലെ കംപറാക്പുൽ ചെക്പോസ്റ്റിലാണ് സംഭവം. റോയൽ കോ൪പ്സിൻെറ ഒന്നാം ബറ്റാലിയനിൽപ്പെട്ട സൈനികരാണ് കൊല്ലപ്പെട്ടത്. പൊലീസുകാ൪ക്കുനേരെ പൊലീസുകാരൻ വെടിവെക്കുകയായിരുന്നു. ചെക്പോസ്റ്റിൽ മുതി൪ന്ന ഓഫിസ൪മാരോടൊപ്പം യോഗം ചേരുന്നതിനിടയിൽ തോക്കുമായെത്തിയ പൊലീസുകാരൻ വെടിവെക്കുകയായിരുന്നുവെന്ന് അഫ്ഗാൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഇയാളെ പരിക്കേറ്റ നിലയിൽ പിന്നീട് പിടികൂടി. അഫ്ഗാനിസ്താനിൽ അധിനിവേശ അഫ്ഗാൻ രക്ഷാഭടന്മാ൪ പരസ്പരം വെടിവെച്ചതിൽ ഇക്കൊല്ലം 20 പേ൪ കൊല്ലപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.