ഇരുപക്ഷവും പിന്നോട്ടില്ല; കര്‍ണാടക ബി.ജെ.പിയില്‍ പ്രതിസന്ധി തുടരുന്നു

ബംഗളൂരു: നിരവധി ച൪ച്ചകൾ നടത്തിയിട്ടും വീണ്ടും ശക്തമായ വിമതനീക്കത്തിനും രാജി നാടകങ്ങൾക്കും ക൪ണാടക ബി.ജെ.പിയിൽ അറുതിയായില്ല. സദാനന്ദ ഗൗഡയെ മാറ്റി ജഗദീഷ് ഷെട്ടാറെ മുഖ്യമന്ത്രിയാക്കണമെന്ന യെദിയൂരപ്പ പക്ഷത്തിൻെറ പിടിവാശിക്കും മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയാറാകാത്ത സദാനന്ദഗൗഡയുടെ തീരുമാനത്തിനും മുന്നിൽ മാറിമാറി ച൪ച്ചനടത്തിയിട്ടും ക൪ണാടകയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ധ൪മേന്ദ്ര പ്രധാന് ശനിയാഴ്ച ഒരു പരിഹാരവും കാണാനായില്ല. ഒമ്പതു മന്ത്രിമാ൪ രാജിക്കത്ത് നൽകി പ്രശ്നം രൂക്ഷമായതോടെ ശനിയാഴ്ച രാവിലെ പ്രധാൻ ബംഗളൂരുവിലെത്തി മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡ, പാ൪ട്ടി സംസ്ഥാന അധ്യക്ഷൻ കെ.എസ്.ഈശ്വരപ്പ, മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ജഗദീഷ് ഷെട്ടാ൪, യെദിയൂരപ്പയൂടെ അനുയായികളായ മന്ത്രിമാ൪ എന്നിവരുമായി നിരന്തരം ച൪ച്ച നടത്തി. എന്നാൽ, ഇരുകൂട്ടരുടെയും പിടിവാശിക്ക് മുന്നിൽ അദ്ദേഹത്തിന് തീരുമാനമൊന്നുമെടുക്കാനായില്ല.  മുതി൪ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മൂന്നു ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് ച൪ച്ചക്കുശേഷം പ്രധാൻ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയെ മാറ്റാതെ രാജി തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന് വെള്ളിയാഴ്ച രാജിക്കത്ത് നൽകിയ ഒമ്പതു മന്ത്രിമാരും പ്രധാനോട് പറഞ്ഞു. എന്നാൽ, ഇവരുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.
അതിനിടെ, മുഖ്യമന്ത്രി ഡി.വി. സദാനന്ദഗൗഡ ഗവ൪ണ൪ എച്ച്.ആ൪. ഭരദ്വാജിനെ സന്ദ൪ശിച്ചു. പക്ഷേ, ധനബില്ലുമായി ബന്ധപ്പെട്ട കാര്യം ച൪ച്ചചെയ്യാനാണ് താൻ ഗവ൪ണറെ കണ്ടതെന്ന് സദാനന്ദഗൗഡ പിന്നീട് വ്യക്തമാക്കി.
കേന്ദ്രനേതാക്കൾ എടുക്കുന്ന ഏത് തീരുമാനവും സദാനന്ദഗൗഡയും ഷെട്ടാറിനെ അനുകൂലിക്കുന്നവരും അംഗീകരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് ഈശ്വരപ്പ പറഞ്ഞു.
സദാനന്ദഗൗഡ ജെ.ഡി.എസിൻെറ ആളായാണ് ഇപ്പോൾ പ്രവ൪ത്തിക്കുന്നതെന്ന് കടുത്ത യെദിയൂരപ്പ പക്ഷക്കാരനും കഴിഞ്ഞ ദിവസം രാജിക്കത്ത് നൽകിയ മന്ത്രിയുമായ സി.എം. ഉദാസി കുറ്റപ്പെടുത്തി.
പ്രശ്നത്തിന് കേന്ദ്രനേതാക്കൾ ഉടൻ പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്ന് സദാനന്ദഗൗഡ പക്ഷക്കാരനായ മന്ത്രി എസ്.എ. രാംദാസ് പറഞ്ഞു.
അതിനിടെ, സദാനന്ദ ഗൗഡയെ മാറ്റിയാൽ രാജിവെക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രിമാരായ ബാലചന്ദ്ര ജാ൪ക്കിഹോളിയും ആനന്ദ് അസ്നോട്ടിക്കറും വീണ്ടും രംഗത്തെത്തി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.