തൃശൂ൪: ടി.പി. ചന്ദ്രശേഖരൻ വധത്തിന്റെ അന്വേഷണം പിണറായി വിജയനിലേക്ക് നീളാൻ സാധ്യതയുള്ളതിനാൽ എളമരം കരീം ബോധപൂ൪വം അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.എം. സാദിഖലി വാ൪ത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. നേതൃത്വത്തിന്റെ പങ്ക് പുറത്ത് വരുന്നതിന് തടയിടാൻ സി.പി.എം ആഹ്വാനം ചെയ്ത ഹ൪ത്താൽ തള്ളിക്കളയണമെന്ന് അദ്ദേഹം അഭ്യ൪ഥിച്ചു.
ആ൪. എസ്. എസുകാരനായ കുമാരനെ പ്രകടനമായി ചെന്ന് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മോഹനൻ മാസ്്റ്റ൪. ഇദ്ദേഹവും ഭാര്യ ലതികയും പിണറായി വിജയനുമായി അടുപ്പമുള്ളവരാണ്. ഇവരുടെ മകൻ ജൂലിയസ് മി൪ഷാദ് ജനതാദൾ എം.എൽ.എ പ്രേംനാഥിനെ ആക്രമിച്ച കേസിലെ പ്രതിയും വി.എസ്. അച്യുതാനന്ദന്റെ അനുഭാവിയായ സി.പി.എമ്മുകാരനെ ക്രൂരമായി മ൪ദിച്ചയാളുമാണ്. ജില്ലാ സെക്രട്ടറി സ്ഥലത്ത് ഇല്ലാതെ വരുമ്പോൾ സാധാരണമായി ആ ചുമതല താൽകാലികമായി വഹിച്ച് വരാറുള്ളത് മോഹനനാണ്. എന്നാൽ ചന്ദ്രശേഖരൻ വധത്തിന് ശേഷം സെക്രട്ടറി ടി.പി. രാമകൃഷ്ണൻ ചൈനയിലേക്ക് പോയപ്പോൾ താൽക്കാലിക ചുമതല മുൻ മേയ൪ ഭാസ്കരനാണ് നൽകിയത്. എസ്.എൻ.ഡി.പിയും എൻ.എസ്.എസും നടത്തുന്ന ശ്രമങ്ങൾ കൊണ്ട് ഹിന്ദു സമുദായം മുസ്ലിംലീഗിന് എതിരാകില്ലെന്ന് ചോദ്യത്തിന് മറുപടിയായി സാദിഖലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.