ബംഗളൂരു -കൊച്ചുവേളി എക്സ്പ്രസിന്‍െറ സമയം മാറ്റുന്നു

തിരുവനന്തപുരം: ബംഗളൂരുവിലേക്കുള്ള രാത്രികാല ട്രെയിനിൻെറ സമയം മാറ്റുന്നു. ആഴ്ചയിൽ മൂന്ന് ദിവസം കൊച്ചുവേളിയിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള ബംഗളൂരു-കൊച്ചുവേളി എക്സ്പ്രസ് (16315/16316) പകൽ സമയത്തേക്ക് മാറ്റാനാണ് നീക്കം. ബംഗളൂരുവിൽനിന്ന് വൈകുന്നേരം 5.15 ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന്  രാവിലെ 9.25നാണ് കൊച്ചുവേളിയിലത്തെിയിരുന്നത്. ബംഗളൂരുവിലെ ഐ.ടി പാ൪ക്കിലുൾപ്പെടെ ജോലിചെയ്യുന്ന നിരവധി പേ൪ക്ക്  പ്രയോജനപ്രദമായിരുന്നു ഈ സമയം. ബംഗളൂരുവിൽ നിന്ന് 2.15 ന് പുറപ്പെട്ട് രാവിലെ ആറിന് കൊച്ചുവേളിയിലത്തെുന്ന വിധം ക്രമീകരിക്കാനാണ് നീക്കം. ജൂലൈ ഒന്ന് മുതലാണ് പുതിയ സമയപ്പട്ടിക പ്രാബല്യത്തിൽ വരിക. കൊച്ചുവേളിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള വണ്ടി വൈകുന്നേരം 4.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.35ന് ബംഗളൂരുവിലത്തെുമായിരുന്നു. ഇതിന് പകരം രാത്രി 9.20 ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചക്ക് 12.45ന് ബംഗളൂരുവിലത്തെുന്നതാണ് പുതിയ സമയം.
ബംഗളൂരു-കൊച്ചുവേളി എക്സ്പ്രസ് പ്രതിദിനമാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം വന്ന് മാസങ്ങൾക്കുള്ളിലാണ് സമയം മാറ്റുന്നത്. സ്വകാര്യ ബസ് സ൪വീസുകളെ സഹായിക്കാനാണ് റെയിൽവേയുടെ നീക്കമെന്ന് ആക്ഷേപമുണ്ട്.
തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കുള്ള പ്രതിദിന വണ്ടിയായ ഐലൻഡ് എക്സ്പ്രസിൽ യാത്രക്കാരുടെ ബാഹുല്യമാണ്. ഇതിനിടെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുണ്ടായിരുന്ന വണ്ടി പകലിലേക്ക് മാറ്റിയത് ദുരിതം ഇരട്ടിയാക്കും.
ബുധനാഴ്ചകളിലുള്ള തിരുവനന്തപുരം-ബംഗളൂരു എക്സ്പ്രസ്, വെള്ളിയാഴ്ചകളിലുള്ള കന്യാകുമാരി-ബംഗളൂരു എക്സ്പ്രസ് എന്നിവയാണ് ബംഗളൂരുവിലേക്കും തിരിച്ചും തലസ്ഥാനത്തുനിന്നുള്ള മറ്റ് ട്രെയിനുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.