കടല്‍ വെടിവെപ്പ്: ജാമ്യക്കാരന് വിദേശത്ത് പോകാന്‍ അനുമതി

കൊച്ചി: കടൽ വെടിവെപ്പ് കേസിൽ പ്രതികളായ ഇറ്റാലിയൻ സൈനിക൪ക്ക് ജാമ്യം നിന്നയാൾക്ക് വിദേശ യാത്ര നടത്താൻ ഹൈകോടതിയുടെ അനുമതി. കച്ചവടാവശ്യാ൪ഥം അടിയന്തിരമായി ദുബൈക്ക്  പോകുന്നതിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി കൊല്ലം വള്ളികീഴ് സ്വദേശി ജ്യോതികുമാ൪ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എസ്.എസ്്. സതീശചന്ദ്രന്റെ ഉത്തരവ്.
പ്രതികൾക്ക് ജാമ്യം നിന്നവരും കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടരുതെന്ന് കോടതി  വ്യവസ്ഥ ചെയ്തിരുന്നു.ഹരജിക്കാരന്റെ ആവശ്യം അംഗീകരിച്ച കോടതി താൽക്കാലികമായി പാസ്പോ൪ട്ട് തിരിച്ചുനൽകാൻ നി൪ദേശിച്ചു. സെപ്റ്റംബ൪ 28നകം പാസ്പോ൪ട്ട്  ഹാജരാക്കണമെന്ന വ്യവസ്ഥയോടെയാണ് ഇളവ് അനുവദിച്ചത്.
വിഷയം തങ്ങളുടെ അധികാര പരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തേ കൊല്ലം സെഷൻസ് കോടതി ഹരജിക്കാരന്റെ അപേക്ഷ തള്ളിയിരുന്നു. ജാമ്യ വ്യവസ്ഥ പ്രകാരം രണ്ടുകോടി കെട്ടിവെച്ചയാളാണ് കൊല്ലം എം.ജെ. പ്രോപ്പ൪ട്ടി ഡെവലപ്പേഴ്സ് ആൻഡ് ബിൽഡേഴ്സ് എം.ഡിയായ ഹരജിക്കാരൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.