വാടക മുടങ്ങി; ഉടമകള്‍ വിമാനം കൊണ്ടുപോയി; കിങ്ഫിഷറിന് കൂടുതല്‍ പ്രതിസന്ധി

മുംബൈ: പണം നൽകുന്നതിൽ വൻ കുടിശ്ശിക വരുത്തിയതിനെതുട൪ന്ന് കിങ്ഫിഷ൪ എയ൪ലൈൻസിന്  പാട്ടത്തിന് നൽകിയ വിമാനങ്ങൾ ഉടമകൾ തിരിച്ചെടുത്തു. ഇതോടെ പ്രതിസന്ധി നേരിടുന്ന വിമാന കമ്പനി കൂടുതൽ പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തി.
പാട്ടത്തുകയിൽ 1000 കോടി രൂപയോളം കുടിശ്ശികയായതോടെ 34 വിമാനങ്ങളാണ് ഉടമകൾ തിരിച്ചെടുത്തത്. കിങ് ഫിഷ൪ എയ൪ലൈൻസ് ഇപ്പോൾ നടത്തുന്ന പരിമിതമായ സ൪വീസുകൾ പോലും മുടങ്ങുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
എന്നാൽ വിമാനങ്ങൾ തങ്ങൾ സ്വമേധയാ തിരിച്ചു നൽകുകയായിരുന്നുവെന്നാണ് കിങ്ഫിഷറിന്റെ നിലപാട്.
സ്പെയ൪ പാ൪ട്സുകൾ ഇല്ലാത്തതിനാൽ കിങ്ഫിഷറിന്റെ 15 വിമാനങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇതിന് പുറമെയാണ് ഇപ്പോൾ 34 വിമാനങ്ങൾ ഉടമകൾ തിരിച്ചെടുത്തത്. ഇതോടെ 15 വിമാനങ്ങൾ മാത്രമാണ് സ൪വീസുകൾ നടത്താൻ ലഭ്യമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.