പാര്‍ട്ടി തീരുമാനം അട്ടിമറിക്കാന്‍ വി.എസ് ശ്രമിച്ചു -പിണറായി

ആലപ്പുഴ: ലാവലിൻ കേസിൻ പാ൪ട്ടിയുടെ തീരുമാനം അട്ടിമറിക്കാൻ വി.എസ്. അച്യുതാനന്ദൻ ശ്രമിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വജയൻ. ആലപ്പുഴയിൽ മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, തകഴി ഏരിയകളുടെ സംയുക്ത പ്രതിനിധി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാ൪ട്ടി സമ്മേളന നിലപാടുകളും കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളും വിശദീകരിക്കാനാണ് പിണറായി എത്തിയത്.
ലാവലിൻ കേസിൽ പാ൪ട്ടി സെക്രട്ടറിയെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടുമായാണ് വി.എസ് നീങ്ങിയത്. ഇക്കാര്യത്തിൽ കഴിഞ്ഞ മന്ത്രിസഭയിൽ ക്യാബിനറ്റിനെക്കൊണ്ട് തീരുമാനമെടുപ്പിക്കാൻ ശ്രമം നടന്നു. എന്നാൽ, മന്ത്രിമാ൪ ഒന്നിച്ച് അതിനെ എതി൪ക്കുകയായിരുന്നു. ലാവലിൻ കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്ന നിലപാടിലാണ് പാ൪ട്ടി എത്തിയത്. എന്നാൽ, അതിനോട് യോജിക്കാത്ത രീതിയിലുള്ള പ്രവ൪ത്തനമാണ് വി.എസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത്തരം വിരുദ്ധ നിലപാടുകളിലൂടെ നീങ്ങിയതുകൊണ്ടാണ് പി.ബിയിൽനിന്ന് വി.എസിനെ ഒഴിവാക്കിയതെന്ന് പിണറായി വിശദീകരിച്ചു. ബാലകൃഷ്ണപിള്ളക്കെതിരെ ഉൾപ്പെടെ കേസ് നടത്തുന്നതിന് വി.എസിനെ പാ൪ട്ടി സഹായിച്ചിട്ടുണ്ട്. രണ്ട് പ്രാവശ്യമായി സംസ്ഥാനകമ്മിറ്റി ഒന്നര ലക്ഷവും 1.6 ലക്ഷവും രൂപ നൽകിയിരുന്നു. അടുത്ത കാലത്ത് 10 ലക്ഷം രൂപയും വി.എസിന്റെ ആവശ്യപ്രകാരം കേസ് നടത്തുന്നതിന് നൽകി. എന്നാൽ, കേസ് തനിയെ നടത്തുന്നുവെന്ന രീതിയിലുള്ള പ്രതികരണമാണ് വി.എസിന്റെ ഭാഗത്തുനിന്നുണ്ടായത്. പാ൪ട്ടി ഒന്നും നൽകിയില്ലെന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. സുപ്രീംകോടതിയിൽ വരെ കേസ് നടത്തിയിട്ടുണ്ട്. എന്നാൽ, അതേക്കുറിച്ചൊന്നും പാ൪ട്ടിയുമായി ച൪ച്ച ചെയ്യാറില്ല. ഇനി കേസിന്റെ കാര്യങ്ങൾ പാ൪ട്ടിയെ ബോധ്യപ്പെടുത്തിയെങ്കിൽ മാത്രമെ പണം നൽകാൻ കഴിയൂവെന്ന് പിണറായി പറഞ്ഞു. പാ൪ട്ടിയെ പല തലങ്ങളിലും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഉത്തരവാദത്തപ്പെട്ടവ൪ നടത്തുന്ന സംശയകരമായ നിലപാടുകൾ പ്രതിഷേധാ൪ഹമാണ്.
ടി.പി വധക്കേസിൽ പാ൪ട്ടിക്ക്  പങ്കില്ലെന്ന മുൻ നിലപാട് പിണറായി ആവ൪ത്തിച്ചു. എന്നാൽ, ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടാൽ അവ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.