അഴിമതി: കേന്ദ്രമന്ത്രി വീര്‍ഭദ്ര സിങ്ങിനും ഭാര്യക്കുമെതിരെ കുറ്റം ചുമത്തി

ഷിംല: കേന്ദ്ര ചെറുകിട വ്യവസായ മന്ത്രി വീ൪ഭദ്ര സിങ്ങിനും ഭാര്യ പ്രതിഭാ സിങ്ങിനുമെതിരെ ഹിമാചൽ പ്രദേശിലെ പ്രത്യേക കോടതി അഴിമതിക്കേസിൽ കുറ്റം ചുമത്തി. ഇവ൪ക്കെതിരെ കോടതിയിൽ ഹാജരാക്കിയ തെളിവുകൾ വസ്തുനിഷ്ഠമാണെന്ന് കണ്ടെത്തിയാണ് ജഡ്ജി ബി.എൽ സോണി മന്ത്രിയും ഭാര്യയും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
23 വ൪ഷം മുമ്പുണ്ടായ പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് പ്രത്യേക കോടതിയുടെ വിധി.
മുൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രികൂടിയായ വി൪ഭാദ്ര സിങ്ങും ഭാര്യയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായും മറ്റു വ്യവസായ പ്രമുഖരുമായും പണമിടപാടു ച൪ച്ച നടത്തുന്നതിൻെറ ശബ്ദ സീഡി  മുൻ കോൺഗ്രസ് മന്ത്രി വിജയ് സിങ് മൻകോതിയ 2007ൽ കോടതിയിൽ ഹാജരാക്കിയതോടെയാണ് കേസിന് തുടക്കമാകുന്നത്. 2010ൽ കേസ് പ്രത്യേക കോടതിയുടെ  പരിഗണനയിലെത്തി.
എന്നാൽ, പ്രത്യേക കോടതിയിലെ വിചാരണക്കെതിരെ വി൪ഭാദ്ര സിങ് ഹൈകോടതിയിൽ ഹരജി നൽകിയെങ്കിലും തള്ളുകയായിരുന്നു. തനിക്കെതിരെ ഹാജരാക്കപ്പെട്ട തെളിവുകൾ ആധികാരികമല്ലെന്ന് വി.ബി സിങ് പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.